ന്യൂയോര്‍ക്ക്: ഗെയിം പ്രേമികള്‍ കാത്തിരിക്കുന്ന കോള്‍ ഓഫ് ഡ്യൂട്ടി: ഗോസ്റ്റ് ഗെയിമിന്റെ കൂടുതല്‍ ട്രെയിലറുകള്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗെയിമാണ് കോള്‍ ഓഫ് ഡ്യൂട്ടി. ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് ഗെയിമില്‍ ഒരേ സമയം പങ്കെടുക്കാവുന്ന രീതിയായ മള്ട്ടിപ്ലെയറിനെ പിന്താങ്ങുന്ന ട്രെയിലറുകളാണ് പുതിയതായി പുറത്തിറങ്ങിയത്. നവംബര്‍ 5ന് പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ഗെയിമിന്റെ മുന്‍ പതിപ്പുകള്‍ വന്‍ ഹിറ്റുകളായിരിക്കുകയാണ്.
അടുത്ത ജനറേഷന് ഗെയിമായിട്ടാണ് കോള്‍ ഓഫ് ഡ്യൂട്ടി: ഗോസ്റ്റിന് അധികൃതര്‍ പരിചയപ്പെടുത്തുന്നത്. ലോകമെങ്ങും ആരാധകരുള്ള ഗെയിമിന് ഇന്ത്യയിലും വന്‍ സ്വധീനമാണുള്ളത്. യുദ്ധ ഗെയിമെന്ന് വിശേഷിപ്പിക്കുന്ന കോള്‍ ഓഫ് ഡ്യൂട്ടിയുടെ പുതിയ പതിപ്പില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് കളിക്കാമെന്ന പ്രത്യേകതയുണ്ട്. സ്കോര്‍ഡ് അസാള്‍ട്ട്, സ്കോര്‍ഡ് വിഎസ് സ്കോഡ്, സേഫ്ഗാര്‍ഡ്, വാര്‍ഗെയിം തുടങ്ങിയ നാല് തിരഞ്ഞെടുക്കാവുന്ന തലങ്ങളോടെയാണ് മള്‍ട്ടിപ്ലെയര്‍ പുറത്തിറങ്ങിയിരിക്കുന്നത്. എ-വണ്‍ സൈനിക ടീമിന്റെ പൂര്‍ണ നിയന്ത്രണം ഗെയിം കൈകാര്യം ചെയ്യുന്ന വ്യക്തിക്കായിരിക്കും. എതിര് എ-വണ്‍ സൈനിക ടീമിന്റെ നിയന്ത്രണം സഹ ഗെയിം കളിക്കാരന്റെ നിയന്ത്രണത്തിലുമായിരിക്കും.
മൈക്രോസോഫ്റ്റ് വിന്‍ഡോസ്, പ്ലസ്സ്റ്റേഷന് 3, വൈ യു, എക്സ്ബോക്സ്360 തുടങ്ങിയവയിലൂടെ ജപ്പാന് ആസ്ഥാനമാക്കി പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ജിറ്റിഎ 5 ഗെയിമിന്റെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡ് മറികടക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതരുടെ അവകാശവാദം. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ഗെയിം എന്ന പദവി കോള്‍ ഓഫ് ഡ്യൂട്ടിയുടെ മുന്‍ പതിപ്പായ ബ്ലാക് ഓപ്സ് 2ല്‍ നിന്നും ജിറ്റിഎ5 പിടിച്ചെടുക്കുകയായിരുന്നു. തങ്ങളുടെ പുതിയ പതിപ്പ് ഇറങ്ങുന്നതോടെ ഈ റെക്കോര്‍ഡ് തങ്ങള്‍ക്ക് തന്നെ തിരിച്ചുകിട്ടുമെന്ന വിശ്വാസമാണ് കമ്പനിക്കുള്ളത്.
രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി 2004 ലാണ് ഗെയിമിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. രണ്ടാം ലോകമഹായുദ്ധം എന്ന് അര്‍ത്ഥം വരുന്ന ദി സെക്കന് വേള്‍ഡ് വാര് 2 എന്ന പേരിലാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്. 2006 ല്‍ കോള്‍ ഓഫ് ഡ്യൂട്ടി-2 എന്ന പേരില്‍ രണ്ടാം പതിപ്പും പുറത്തിറങ്ങി. ഒന്നാം പതിപ്പും രണ്ടാം പതിപും വന്‍ വിജയമായതോടെ കമ്പനി കോള്‍ ഓഫ് ഡ്യൂട്ടി-3, മോഡേണ്‍ വാര് ഫാര്‍, വേള്‍ഡ് അറ്റ് വാര്, മോഡേണ്‍ വാര് ഫാര്‍-2, ബ്ലാക് ഓപ്സ്, മോഡേണ്‍ വാര് ഫാര്‍-3, ബ്ലാക് ഓപ്സ്-2 എന്നീ പേരുകളില്‍ തുടര്‍ച്ചയായി കോള്‍ ഓഫ് ഡ്യൂട്ടിയുടെ ഒന്‍പത് പതിപ്പുകള്‍ പുറത്ത് വന്നു. എല്ലാ പതിപ്പും ഒന്നിനൊന്ന് മെച്ചവും വന്‍ വിജയവുമായിരുന്നു. കോള്‍ ഓഫ് ഡ്യൂട്ടി: ഗോസ്റ്റിന്റെ വീഡിയോ ദൃശ്യങ്ങളുടെ ട്രെയലറുകള്‍ ഇപ്പൊഴേ വന്‍ ഹിറ്റുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: