ലണ്ടന്‍: അല്‍ഖ്വയ്ദ നേതാവ് അല്‍-ലിബിയ്ക്ക് ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 1995 ല്‍ ബ്രിട്ടനില്‍ രാഷ്ട്രീയ അഭയം നല്‍കിയിരുന്നതായി അല്‍-ലിബിനെ പിടികൂടിയിരുന്ന അമേരിക്കയുടെ പ്രത്യേക സേനയുടെ റിപ്പോര്‍ട്ടുകളാണ് വ്യക്തമാക്കുന്നത്.
ട്രിപ്പോളിയിലെ അല്‍-ലിബിയുടെ വീടിന് വെളിയില്‍ വെച്ച് അമേരിക്കന്‍ കമാന്റോകള്‍ നടത്തിയ ഓപ്പറേഷനിലാണ് അയാള്‍ പിടിയിലാകുന്നത്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1998-ല്‍ കെനിയയിലെയും ടാന്‍സാനിയയിലെയും അമേരിക്കന്‍ എംബസികളില്‍ നടത്തിയ ബോംബാക്രമണങ്ങളിലെ കുറ്റവാളിയായിരുന്നു ഇയാള്‍. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊടുംഭീകരരുടെ ലിസ്റ്റില്‍ പ്പെട്ട ഇയാളുടെ തലയ്ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അല്‍ഖ്വയ്ദ സംഘടനയുടെ പ്രധാന കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്നു 49 കാരനായ അല്‍-ലിബി, ട്രിപ്പോളി സര്‍വകലാശാലയില്‍ ന്യൂക്ലിയര്‍ എഞ്ചിനീയറിംഗിലും ഇലക്ട്രോണിക്സിലും പഠനം നടത്തിയിരുന്നു.
ബ്രിട്ടന് ആഭ്യന്തര സെക്രട്ടറി തെരേസ മെയിനു മുമ്പാകെ അല്‍-ലിബിയുടെ കേസ് ഉന്നയിക്കുമെന്നും പാര്‍ലമെന്റംഗങ്ങള്‍ക്ക് മുമ്പാകെ അവര്‍ ഇന്ന് ഹാജരാകുമെന്നും ആഭ്യന്തര വകുപ്പിന്റെ പ്രത്യേക കമ്മറ്റി പറഞ്ഞു.
ഈ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയെ തങ്ങള്‍ ചോദ്യം ചെയ്യുമെന്ന് വാസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോംബാക്രണത്തെത്തുടര്ന്ന് പോലീസ് തടവിലാക്കിയ അല്‍-ലിബി പിന്നീട് സ്വതന്ത്രനാവുകയും ബ്രിട്ടനിലേക്ക് ഒളിച്ചോടുകയുമാണ് ചെയ്തത്. ഇതേത്തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍നിന്നും കൊലപാതകങ്ങളും ഭീകരാക്രമണങ്ങളും നടത്താന്‍ അല്‍ഖ്വയ്ദ ഉപയോഗിക്കുന്ന രീതികളടങ്ങിയ 180 പേജുള്ള ഒരു കൈയെഴുത്തു പ്രതി പോലീസ് കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: