കൊച്ചി: സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വീണ്ടും പാലക്കാടിന്റെ വിജയഗാഥ. ചുടുകാറ്റിന്റെ വീര്യത്തോടെ എതിരാളികള്‍ക്കുമേല്‍ വീശയടിച്ച പാലക്കാടിന്റെ ചുണക്കുട്ടികള്‍ 573 പോയിേന്റാടെ കിരീടം നിലനിര്‍ത്തി. വിട്ടുകൊടുക്കാന്‍ മനസില്ലാതെ അവസാനംവരെ പൊരുതിയ എറണാകുളം (538 പോയിന്റ്) രണ്ടാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.
സ്കൂള്‍ കായിക മേളയുടെ മിനി പതിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന മീറ്റില്‍ 22 സ്വര്‍ണവും 27 വെള്ളിയും 34 വെങ്കലവും പാലക്കാടിന്റെ ഷെല്‍ഫിലെത്തി. 25 സ്വര്‍ണം, 31 വെള്ളി, 24 വെങ്കലം എന്നിങ്ങനെ എറണാകുളത്തിന്റെ നേട്ടം. സ്വര്‍ണ വേട്ടയില്‍ മുന്നിലെത്താനായെന്നത് എറണാകുളത്തിന് ആശ്വാസമേകി.
19 സ്വര്‍ണം ഉള്‍പ്പെടെ 347 പോയിന്റ് നേടിയ കോട്ടയം മൂന്നാംസ്ഥാനം കരസ്ഥമാക്കി. 336 പോയിേന്റാടെ കോഴിക്കോട് നാലാമത്.21 സ്വര്‍ണമാണ് കോഴിക്കോടിന്റെ സമ്പാദ്യം. ഒരു വെങ്കലം മാത്രം നേടിയ കാസര്‍കോട് ഏറ്റവും പിന്നിലായി.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ ഞായറാഴ്ച 14 റെക്കോഡുകള്‍ തിരുത്തിക്കുറിക്കപ്പെട്ടു.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗിരിനഗര്‍ ഭവന്‍സിലെ ഗായത്രി ശിവകുമാര്‍ (1.55 മീറ്റര്‍), 16 വയസില്‍ താഴെയുള്ളവരുടെ 200 മീറ്ററില്‍ കോഴിക്കോടിെന്റ ജിസ്ന മാത്യു (25.39 സെക്കന്റ്), പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം 2000 മീറ്ററില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ എം.എസ്. ശ്രുതി (7:53.4 സെക്കന്റ്), അണ്ടര്‍ 18 ആണ്‍കുട്ടികളുടെ ഹെപ്റ്റാത്ലണില് ഭരണങ്ങാനം സ്പോര്‍ട്സ് അക്കാദമിയിലെ ഡിബി സെബാസ്റ്റ്യന്‍ (4192 പോയിനൃ), ഹാമര്‍ ത്രോയില്‍ ആലപ്പുഴയുടെ വി.ഒ. സന്നിധി (41.05 മീറ്റര്‍), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാടിെന്റ വി.വി. ജിഷ (1:2.36 സെക്കന്റ്),
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ തിരുവനന്തപുരത്തിെന്റ എം.പി. സഫീദ (7:10.32), ആണ്‍കുട്ടികളുടെ ഹൈജംപില്‍ (അണ്ടര്‍ 14) ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ കെ.എസ്. അനന്ദു (1.80 മീറ്റര്‍), 16 വയസില്‍ താഴെ ഹൈജംപില്‍ എറണാകുളം നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമിയുടെ ജിയോ ജോസ് (1.91), 2000 മീറ്ററില്‍ (അണ്ടര്‍ 18) തിരുവനന്തപുരത്തിെന്റ ഷിജോ രാജന് (6:13.83), 20 വയസില്‍ താഴെ പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ പി.ഡി. വിബിത (പാലക്കാട്) എന്നിവര്‍ പുതിയ സമയങ്ങളും ഉയരങ്ങളുംകണ്ടെത്തിയവരില് ഉള്‍പ്പെടുന്നു.
400 മീറ്റര്‍ ഹഡില്‍സില്‍ രണ്ടാമതെത്തിയ തിരുവനന്തപുരം സായിയുടെ പി. മെര്‍ലിനും റെക്കോഡ് ഭേദിച്ചു.
10000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോടിന്റെ ടി.കെ അരുണ്‍ദേവിന്റെ (50.3.3) ശനിയാഴ്ചത്തെ പ്രകടനത്തെ അവസാന ദിനം റെക്കോഡായി അംഗീകരിച്ചു.
മീറ്റില്‍ ആകെ 28 റെക്കോഡുകളാണ് പിറന്നത്. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ പി.യു. ചിത്ര ട്രിപ്പിള്‍ നേട്ടത്തിലൂടെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്തു.
വിവിധ വിഭാഗങ്ങളിലെ ജേതാക്കള്‍: പെണ്‍കുട്ടികള്‍- അണ്ടര്‍ 14: കോഴിക്കോട് (44 പോയിനൃ), അണ്ടര്‍ 16: പാലക്കാട് (78), അണ്ടര്‍18: എറണാകുളം (101), അണ്ടര്‍20: കോട്ടയം (132 ).
ആണ്‍കുട്ടികള്‍: അണ്ടര്‍ 14: എറണാകുളം (35.5), അണ്ടര്‍ 16: എറണാകുളം (81), അണ്ടര്‍?പാലക്കാട് (95), അണ്ടര്‍ 20: എറണാകുളം (100). കൊച്ചി മേയര്‍ ടോണി ചമ്മിണി സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: