കാസര്‍കോട്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി കൈവരിക്കേണ്ടത് സാമൂഹ്യ മുന്നേറ്റത്തിന് അനിവാര്യമാണെന്ന് കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി ഡോ.ശശിതരൂറ് പറഞ്ഞു. ഇന്ത്യയില്‍ മൂന്നിലൊന്ന് സ്ത്രീകളും എഴുതാനും വായിക്കാനും അറിയാത്തവരാണ്. എഴുത്തും വായനയും അറിയാത്ത സ്ത്രീ മുഖ്യമന്ത്രിയായ സംഭവം പോലും ഉണ്ടായി. കാസര്‍കോട് ഗവ.ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയായ വിജ്ഞാന് ജ്യോതിയുടെ പ്രഖ്യാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ജില്ലയാണ് കാസര്‍കോട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കേരള സമൂഹം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇത് നടപ്പിലാക്കുന്നു. ഇന്ത്യ സ്വതന്ത്യ്രമാകുമ്പോള് എഴുതാനും വായിക്കാനും അറിയുന്നവര്‍ ൧൭ ശതമാനം മാത്രമായിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് ഇത് ൮.൯ ശതമാനമായിരുന്നു. ഇന്ന് രാജ്യത്തെ സാക്ഷരത ൭൪ ശതമാനമായി ഉയര്‍ന്നെങ്കിലും സ്ത്രീകളുടേത് ൬൫.൫ ശതമാനമാണ്. മൂന്നിലൊരാള്‍ എഴുതാനും വായിക്കാനും അറിയാത്തവരായി നിലനില്ക്കുന്നു. നൂറ് ശതമാനം സാക്ഷരതയുണ്ടെങ്കിലേ രാജ്യത്തിന് മുന്നേറാന്‍ സാധിക്കൂ. ഇടയ്ക്കുവെച്ച് പഠനം അവസാനിപ്പിക്കുന്ന അവസ്ഥ മാറണമെന്നും തരൂറ് പറഞ്ഞു. പി.കരുണാകരന് എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ.കുഞ്ഞിരാമന് (ഉദുമ), ഇ.ചന്ദ്രശേഖരന്, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, സി.കെ.ശ്രീധരന്, കെ.പി.സതീഷ്ചന്ദ്രന്, ഗോവിന്ദന് പള്ളിക്കാപ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രമീള.സി.നായ്ക്, നഗരസഭാ ചെയര്മാന്മാര്, പഞ്ചായത്ത്, ബ്ളോക്ക് പ്രസിഡണ്ടുമാര്‍, ഭരണ സമിതി അംഗങ്ങള്‍, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ.ഗീത സജീവ് ആമുഖ ഭാഷണം നടത്തി. പദ്ധതി വിജയത്തിന് നേതൃത്വം നല്‍കിയവരെ ആദരിക്കലും അവാര്‍ഡ് വിതരണവും നടന്നു. അഡ്വ.പി.പി.ശ്യാമളാദേവി സ്വാഗതവും ടി.കെ.സോമന് നന്ദിയും പറഞ്ഞു. മന്ത്രി എത്താന്‍ വൈകിയതിനാല്‍ നിശ്ചയിച്ചതിലും ഒന്നരമണിക്കൂറ് കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. മന്ത്രിമാരായ അബ്ദുറബ്ബ്, പി.കെ.കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍റസാഖ്, കെ. കുഞ്ഞിരാമന് (തൃക്കരിപ്പൂറ്‍) എന്നിവര്‍ ചടങ്ങിനെത്തിയില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: