കൊച്ചി: ഇന്ത്യയിലെ ഡ്യൂലക്സ് പെയിന്റ് നിര്‍മാതാക്കളായ അക്സോ നോബല്‍, ഇന്റീരിയര്‍ എമല്‍ഷന്‍ പ്രീമിയം വിഭാഗത്തില്‍ സൂപ്പര്‍ ക്ലീന്‍, സൂപ്പര്‍ സ്മൂത്ത് സില്‍ക്ക് ഫിനിഷ് എന്നീ പുതിയ ഉല്പന്നങ്ങള് വിപണിയിലെത്തിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചു രൂപപ്പെടുത്തിയ ഈ സൂപ്പര്‍ പ്രീമിയം റേഞ്ച് ഉല്‍പ്പന്നങ്ങള്‍ സമാനതകള്‍ ഇല്ലാത്ത ഗുണമേന്മയും ഈടും ആണ് ഉറപ്പു നല്‍കുന്നത്.
വീടുകള്‍ക്ക് സജീവ സൗന്ദര്യം നല്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അക്സോ നോബല്‍ ഇന്ത്യ ഡെക്കറേറ്റീവ് പെയിന്റ്സ് (ഡ്യൂലക്സ്) ജനറല്‍ മാനേജര്‍ മനീഷ് ഭാട്ടിയ പറഞ്ഞു. പോക്കറ്റിനു താങ്ങാവുന്ന വില, കഴുകാനുള്ള സാധ്യത, കറയെയും പൂപ്പലിനെയും പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ് ഡ്യൂലക്സ് പ്രീമിയം സൂപ്പര്‍ റേഞ്ചിന്റെ പ്രത്യേകതകള്‍. പെയിന്റിലെ പ്രത്യേക ഫോര്മുലേഷന് മഷി, ചായ, കാപ്പി എന്നിവയുടെ കറകള്‍ ചുവരില്‍ പറ്റിപ്പിടിക്കാത്ത പ്രതിരോധിക്കുന്നു. സ്കെച്ച് പെന്‍, ക്രയോണ്‍സ്, ക്രോസ്മെറ്റിക്സ് എന്നിവ ചുവരില്‍ വീണാല്‍ തുടച്ചു കളയാനും കഴിയും. നിലവില്‍ വിപണിയില്‍ ലഭ്യമായ ഏത് എമള്ഷനെയും കാള്‍ ചുമര് വൃത്തിയായി സൂക്ഷിക്കാന്‍ ഡ്യൂലക്സ് സൂപ്പര്‍ റേഞ്ചിനു കഴിയും.
ഡ്യൂലക്സ് സൂപ്പര്‍ സ്മൂത്ത് പട്ടുപോലുള്ള മിനുസം ആണ് പ്രദാനം ചെയ്യുന്നത്. സമ്പുഷ്ടമായ മാറ്റ് ഫിനിഷ് മറ്റൊരു സവിശേഷതയാണ്. ഡ്യൂലക്സ് സൂപ്പര്‍ ക്ലീന്‍ 20 ലിറ്റര്‍ (3288 രൂപ) നാല് ലിറ്റര്‍ ( 1365 രൂപ) ഒരു ലിറ്റര്‍ (337 രൂപ) പായ്ക്കുകളില്‍ ലഭ്യമാണ്. ഡ്യൂലക്സ് സൂപ്പര്‍ സ്മൂത്ത് 20 ലിറ്ററിന് 4901 രൂപയാണ് വില. 10 ലിറ്ററിന് 2548 രൂപയും, നാല് ലിറ്ററിന് 1049 രൂപയും ഒരു ലിറ്ററിന് 270 രൂപയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: