കാടുകളില്‍, സമൂഹത്തില്‍ നിന്നകന്ന് അകലെ താമസിക്കുന്ന ആദിവാസികള്‍ സത്യവും ധര്‍മവും ഉള്ളവരാണ്. വാസ്തവത്തില്‍ അവരാണ് നമ്മുടെ സംസ്കാരം നിലനിര്‍ത്തുന്നത്. വിദ്യാഭ്യാസം നേടിയതിനുശേഷം എന്താണ് ജനങ്ങള്‍ ഇന്ന ചെയ്യുന്നത്? അവര്‍ സമൂഹത്തില്‍ സംസ്കാരവും സദാചാരവും സന്മാര്ഗ്ഗവും നശിപ്പിക്കുന്നു. വാസ്തവത്തില്‍ അവര്‍ മനുഷ്യത്വം തന്നെ നശിപ്പിക്കുകയാണ്.
ഈ ഭൂമിയില്‍ മനുഷ്യഷ്യന്‍ ഉണ്ടായതിനുശേഷം ലക്ഷക്കണക്കിന് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എങ്കിലും മനുഷ്യത്വം അവനില്‍ ഇനിയും ജനിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. നിങ്ങള്‍ മനുഷ്യരൂപങ്ങള്‍ മാത്രമേ കാണുന്നുള്ളൂ. പ്രയോഗത്തില്‍ മനുഷ്യരല്ല. മനുഷ്യനില്‍ എന്നാണ് ഇനി മനുഷ്യത്വം വികസിക്കുന്നത്? എത്ര ജന്മങ്ങള് മനുഷ്യന് എടുത്തുകഴിഞ്ഞു? ഇനി എത്രജന്മങ്ങള്കൂടി എടുക്കണം? മനുഷ്യന് ജനിക്കുന്ന നിമിഷം തന്നെ അവനില്‍ മനുഷ്യത്വവും ജന്മമെടുക്കണം.
– സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: