ബൊഗാത: വടക്കന്‍ കൊളമ്പിയയിലെ കൊളമ്പിയ-പനാമ അതിര്‍ത്തി പ്രദേശമായ അകാന്ഡി നഗരത്തില്‍ അമേരിക്കയുടെ ചെറു പോര്‍വിമാനം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അകാന്ഡിയിലെ കാട്ടുപ്രദേശത്താണ് വിമാനം തകര്‍ന്ന് വീണത്.<
മരിച്ചവരില്‍ മൂന്ന് അമേരിക്കക്കാരും ഒരു പനാമാ പൗരനുമാണ് ഉള്‍പ്പെട്ടിട്ടുളളത്. അഞ്ച് അമേരിക്കക്കാര്‍ ഉള്‍പ്പെടെ ആറ് പേരാണ് വിമാനത്തിലുണ്ടായത്. പരിക്കേറ്റ രണ്ട് പേരെ തലസ്ഥാനമായ ബൊഗാത നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി കൊളമ്പിയ അറിയിച്ചു.
കൊളമ്പിയയുടെയും പനാമയുടെയും അതിര്‍ത്തിയില്‍ മയക്കുമരുന്നു വേട്ടക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: