കൊച്ചി: ബഹിരാകാശത്തും എഴുതാന്‍ കഴിയുന്നതരം സ്പേയ്സ് പേനകള്‍ ഇനി ഇന്ത്യയിലും ഫിഷര്‍ സ്പേയ്സ് വിപണിയിലെത്തിക്കുന്നു. നാസ ബഹിരാകാശശാസ്ത്രജ്ഞര്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധം ബഹിരാകാശയാത്രയുടെ കഠിനത മറികടക്കാനും സീറോ ഗ്രാവിറ്റിയില്‍ ഉപയോഗിക്കാന്‍ കഴിയുംവിധമാണ് ഈ പേന രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശക്തമായി കുലുക്കുമ്പോള്‍ ദ്രവരൂപത്തിലാകുന്ന തിക്സോട്രോപിക് മഷിയാണ് സ്പേയ്സ് പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക സാങ്കേതികവിദ്യാ ഉപയോഗത്തിനുവേണ്ടിയാണ് ഈ പേനകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്ക് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് ഈ പേനകളെ ഇന്‍ഡസ്ട്രിയല്‍ ആര്‍ട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഓരോ ഫിഷര്‍ സ്പേയ്സ് പേനയിലും സീല്‍ഡ് പ്രഷറൈസ്ഡ് ഇങ്ക് കാര്‍ട്രിഡ്ജ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
അവസാനത്തെ ഷട്ടിലിന്റെ സ്മരണകളുണര്‍ത്തുന്നതാണ് കൊയിന്‍ സെറ്റ്. 5250 രൂപയാണ് പേനയ്ക്കും കൊയിന്‍ സെറ്റിനുമുള്ള വില.
1950 മുതല്‍ ഫിഷര്‍ സ്പേയ്സ് ഇന്‍ഫിനിയം സ്പേയ്സ് പെന്‍, അപ്പോളോ ഓസ്ട്രോനട്ട് സ്പേയ്സ് പെന്‍ എന്നിവ നിര്‍മിച്ചുവന്നിരുന്നു. ഇപ്പോള്‍ വില്യം പെന്‍ സ്റ്റോറുകള്‍ (ംംം.ംശഹശമാുലിി.ിലി) വഴി സ്പേയ്സ് പേനകള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നു.
മൈനസ് 30 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും 120 മുതല്‍ 250 വരെ ചൂടുള്ള കാലാവസ്ഥയിലും എഴുതാന്‍ കഴിയുന്നവയാണ് ഈ പേനകള്‍. വെള്ളത്തിനടിയിലും മൈക്രോ ഗ്രാവിറ്റിയിലും ഏത് തലത്തിലും എഴുതാന്‍ കഴിയുന്നതാണ് ഈ പേനകള്‍. 80 വര്‍ഷം വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ കഴിയും. ഇന്‍ഫിനിയം സ്പേയ്സ് പേനകള്‍ക്ക് 10,950 രൂപയാണ് വില.
1968-ല്‍ അപ്പോളോ 7 ബഹിരാകാശ ദൗത്യത്തില്‍ ഉപയോഗിച്ചതാണ് അപ്പോളോ എജി7-11 അസ്ട്രോനട്ട് സ്പേയ്സ് പെന്‍. ഹെവി ഡ്യൂട്ടി ഗിഫ്റ്റ് ബോക്സില്‍ ഫ്ലോക്ക് ലൈനിംഗോടുകൂടി ലഭ്യമാകുന്ന ഈ പേന ഫിഷര്‍ സ്പെയ്സ് പെന്നിന്റെ ചരിത്രത്തേക്കുറിച്ചുള്ള കുറിപ്പും ഇതിനോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്നു. എല്ലാ നാസ അപ്പോളോ, ഷട്ടില്‍ മിഷനുകളിലും ഐഎസ്എസ് ഇന്റര്‍നാഷണല്‍ സ്പേയ്സ് സ്റ്റേഷനിലും റഷ്യന്‍ സോയൂസ്, മിര്‍ സ്പേയ്സ് ഫ്ലൈറ്റ്സ്, ഫ്രഞ്ച് അരിയാന്‍ സ്പേയ്സ് പ്രോഗ്രാം, എവറസ്റ്റ് നോര്‍ത്ത് ഫേയ്സ് സ്കീ എക്സ്പെഡിഷന് എന്നിവയിലെല്ലാം ഉപയോഗിച്ചതാണ് ഏജി 7. ഏജി 7 സ്പേയ്സ് പേനകള്‍ക്ക് 5770 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: