കൊല്ലം: താലൂക്കാഫീസ് മെയിന്‍ ഗേറ്റിനോട് ചേര്‍ന്ന് അപകടകരമായ രീതിയില്‍ ദേശീയ പാതയില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്ഫോര്‍മര്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി അടിയന്തിരമായി മാറ്റി സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനായി നഗരപരിധിക്കുള്ളില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നു.
നഗരത്തിലെ പൊതു മാര്‍ക്കറ്റുകളുടെ വൃത്തിഹീനമായ സാഹചര്യം, പരിഹരിക്കണമെന്നും കടപ്പാക്കട ജംഗ്ഷനില്‍ അഴുക്ക് ചാലിന്റെ മാന്‍ഹോള്‍ നിറഞ്ഞ് മാലിന്യങ്ങള്‍ പുറത്തേക്ക് ഒഴുകുന്ന പ്രശ്നം എന്നിവയില്‍ നടപടിവേണം.
ജില്ലാ ആശുപത്രി, ആയുര്‍വേദാശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനം പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴിയാക്കണമെന്നും അവശ്യമരുന്നുകളുടെ ല?്യത ഉറപ്പുവരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കൊല്ലം ആര്.ഡി.ഒ വി ജയപ്രകാശിന്റെ സാന്നിധ്യത്തില്‍ തടത്തിവിള രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതിനിധി എബ്രഹാം സാമുവല്‍, പി.കെ ഗുരുദാസന് എം.എല്‍.എ യുടെ പ്രതിനിധി ഡാനിയല്‍ ജോസഫ്, കല്ലില്‍ സോമന്, എം.എ.മജീദ്, സജി.ഡി.ആനന്ദ്, . പി.എസ്.രാജേന്ദ്രന്, തഹസില്‍ദാര്‍ ജെ ഗിരിജ, അഡീഷണല്‍ തഹസില്‍ദാര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: