കൊച്ചി: ഫോസില്‍ ബ്രാസെന്, ബ്രൗണ്‍ ശ്രേണിയില്‍ പുതിയ മോഡല്‍ വാച്ചുകള്‍ പുറത്തിറക്കി. ബ്രൗണ്‍, സില്‍വര്‍ നിറങ്ങളുടെ സമന്വയം ഈ വാച്ചുകളെ ആകര്‍ഷകമാക്കുന്നു.
കനം കൂടിയ ലതര്‍ സ്ട്രാപ്പും വെളുത്ത ഡയലും സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കീസോടു കൂടിയതാണ് സിഎച്ച് 2890 മോഡല്‍. ബ്ലാക്ക് ഡയലും പുതുമയാര്‍ന്ന ഡിസൈനോടു കൂടിയതുമാണ് സിഎച്ച് 2891 മോഡല്‍.
സ്റ്റെയിലില്‍ സാഹസികത ഇഷ്ടപ്പെടുന്നവര്ക്കായുള്ളതാണ് സി.എച്ച്. 2885 മോഡല്‍. വിവിധോദ്ദേശ്യപരമായ മോഡല്‍ എന്നാണ് ഇതറിയപ്പെടുന്നത്. യഥാര്‍ത്ഥ ലെതര്‍ ഉപയോഗിച്ചുള്ള സ്ട്രാപ്പും സ്റ്റീല്‍ ഡയലും ഇതിനെ വ്യത്യസ്തമാക്കുന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
കൃത്യതയും അലങ്കാരപ്രിയവുമായ മോഡലാണ് എഫ്.എസ് 4829. ലോലവും വശ്യവുമായ ലെതറും അതുല്യമായ ടോപ് റിങ്ങും എളുപ്പം വായിച്ചെടുക്കാവുന്ന ഡയലും ഈ മോഡലിനെ വ്യത്യസ്തവും ആകര്‍ഷകമാക്കുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
ഏവിയേഷന്‍ ഇന്‍സ്പയേര്‍ഡ് ഡിസൈനും കട്ടി കൂടിയ ലതര്‍ സ്ട്രാപ്പും ക്രോണോഗ്രാഫ് ഡയലുമുള്ളതാണ് സി.എച്ച് 2892 മോഡല്‍. കറുപ്പ് നിറത്തിലുള്ള മള്‍ട്ടി ഫങ്ങ്ഷണല്‍ ഡയല് സംവിധാനവുമുണ്ട്.
6,995 രൂപ മുതല്‍ 8,999 രൂപ വരെയുള്ള ഈ മോഡലുകളുടെ വില. ഷോപ്പേഴ്സ് സ്റ്റോപ്പ്, ഹീലിയോസ്, എതോഡ്, ജസ്റ്റ് ഇന്‍ വോഗ്, തെരഞ്ഞെടുക്കപ്പെട്ട ലൈഫ് സ്റ്റെയില്‍ എന്നിവിടങ്ങളിലും രാജ്യത്തെ പ്രമുഖ വാച്ച് റീട്ടെയ്ല്‍ ഷോപ്പുകളിലും ഫോസില്‍ വാച്ചുകള്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: