കൊച്ചി: ഫോര്‍ഡ് ഇന്ത്യ സെപ്തംബറില്‍ 14217 കാറുകള്‍ വിറ്റഴിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്തംബറിലേതിനേക്കാള്‍ 51 ശതമാനം വര്‍ധന.
ആഭ്യന്തര വിപണിയില്‍ 10640 കാറുകളാണ് ഫോര്‍ഡ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 37 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 7794 കാറുകള്‍ ആയിരുന്നു.
പുതിയ വിദേശ വിപണിയിലെ തായ്വാന് ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം കയറ്റുമതിചെയ്ത് 3577 കാറുകളാണ്.
പ്രതികൂല സാമ്പത്തിക കാലാവസ്ഥയെ അതിജീവിച്ചുകൊണ്ടാണ് ഫോര്‍ഡ് റെക്കോഡ് നേട്ടം കൈവരിച്ചതെന്ന് ഫോര്‍ഡ് ഇന്ത്യ മാര്‍ക്കറ്റിങ്ങ് സെയില്‍സ് ആന്‍ഡ് സര്‍വീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനയ് പിപര്‍ സാനിയ പറഞ്ഞു.
ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ നീളുന്ന ഇന്ത്യന്‍ ഉത്സവ സീസണില്‍ ഫോര്‍ഡ് ഒട്ടേറെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണത്തിനും ഗണേശചതുര്ത്ഥിക്കും പ്രഖ്യാപിച്ച ഓഫറുകള്‍ ദുര്‍ഗാപൂജാ ഉത്സവകാലത്തും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: