ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡ് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്.
എന്നാല്‍, ആധാര്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ പദ്ധതിയിട്ട സേവനങ്ങളുമായി മുന്നോട്ടുപോവാന്‍ സര്‍ക്കാറിന് കഴിയാതെ വന്ന സന്ദര്‍ഭത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രത്തിന്റെ ആവശ്യം ചൊവ്വാഴ്ച കോടതി പരിഗണിക്കും. പാചകവാതകത്തിന് അടക്കം ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്നുമുള്ള സുപ്രീംകോടതി വിധി സര്‍ക്കാര്‍ പദ്ധതികളെ സാരമായി ബാധിച്ചിരുന്നു.
‘നിങ്ങളുടെ പണം നിങ്ങളുടെ കയ്യില്‍‘ ഉള്‍പ്പെടെയുള്ള സബ്സിഡി പണം ജനങ്ങളുടെ കയ്യില്‍ നേരിട്ട് എത്തിക്കുന്ന പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഈ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയുമോ എന്നതില്‍ വ്യക്തത വരുണമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: