ജമ്മു: ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ ഭീകരരുമായി കഴിഞ്ഞ പത്തു ദിവസം നീണ്ടു നിന്ന ഏറ്റമുട്ടല്‍ ഉണ്ടായതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
ജമ്മുവിലെ കേരല്‍ സെക്ടറിലുള്ള ഗുജ്ജര്ദര് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എ.കെ47 തോക്കുകളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പാക് സൈന്യം അധിനിവേശം നടത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്ന അതിര്‍ത്തിഗ്രാമമായ ഷാലാ ബാട്ടുവിന് പടിഞ്ഞാറു ഭാഗത്താണ് ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം വര്‍ധിച്ചുവരുന്നതായി സൈന്യം വ്യക്തമാക്കിയിരുന്നു.
ദിവസങ്ങളായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരരും സൈന്യവുമായി ഈ ഭാഗത്ത് ഏറ്റുമുട്ടല്‍ നടന്നുവരികയാണ്. നുഴഞ്ഞുകയറ്റശ്രമത്തിന് മറയായി അതിര്‍ത്തി ഗ്രാമമായ ഷാലാ ബാട്ടുവിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ ഭീകരര്‍ കൈയടക്കിയെന്നായിരുന്നു വാര്‍ത്ത. ഗൂര്‍ഖാ റൈഫിള്‍സിലെ 1300 ഭടന്മാരെയാണ് ഈ ഭാഗത്ത് വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് നുഴഞ്ഞുകയറ്റശ്രമങ്ങള്‍ വിഫലമാക്കിയതായും സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: