സ്വാര്‍ത്ഥത ജീവിതം നയിച്ചാല്‍ സാധാരണ ജനങ്ങളുടെ കാര്യം ആര് നോക്കും? എല്ലാവരും ഈശ്വരസന്താനങ്ങളാണ്. എല്ലാവരും സഹോദരീസഹോദരന്മാരാണ്. അതിനാല്‍ നിങ്ങള്‍ എല്ലാവരുടേയും അഭിവൃദ്ധിക്കായി ശ്രമിക്കണം. സമൂഹത്തിന്റെ വികാസത്തിനായി പരസ്പര സഹകരണത്തോടെയും സഹിഷ്ണുതയോടെയും സംഘര്‍ഷങ്ങള്‍ക്ക് ഇടം കൊടുക്കാതെയും പരിശ്രമിക്കുക. ക്ഷമ, തന്മീയഭാവശക്തി എന്ന ഗുണങ്ങള്‍ പോഷിപ്പിക്കുക.
ഐകമത്യം വളരെ അത്യാവശ്യമാണ്. നിങ്ങള്‍ ഒത്തൊരുമ എന്ന തത്വം പ്രയോഗത്തില്‍ വരുത്തണം. അപ്പോള്‍ മാത്രമേ അതിന് വളരാന്‍ സാധിക്കൂ. പരസ്പരം കാണുമ്പോള്‍ ‘ഹലോ ഹലോ’ എന്നുപറഞ്ഞ് അഭിവാദ്യം ചെയ്യുക മാത്രമല്ല, ആ സ്നേഹം നമ്മുടെ കര്‍മ്മങ്ങളില്‍ പ്രതിഫലിക്കണം. നിങ്ങള്‍ യോജിപ്പോടെ പ്രവര്‍ത്തിക്കണം. ഒരുമയില്‍ വലിയ നന്മ ഉണ്ട്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ വിശാലഹൃദയരും വിശാല മനസ്കരുമാകണം. ഹൃദയം വികസിപ്പിക്കണം.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: