ന്യൂദല്‍ഹി: ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്പ്പറേഷന് ഫുഡ് ബിസിനസില്‍ നിന്നും 29 കോടി രൂപ നേടി. 2012-13 കാലയളവില്‍ രാജ്യത്തെമ്പാടുമുള്ള 80 ഓളം റയില്‍ വേ ഇതര കാറ്ററിംഗ് ഔട്ട്ലെറ്റുകള് മുഖേനയാണ് ഈ വരുമാനം ആര്‍ജ്ജിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 കോടി രൂപയുടെ അധിക വരുമാനമാണ് നേടിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റിടങ്ങള്‍ എന്നിവിടങ്ങളിലായി 80 ഓളം കാറ്ററിംഗ് യൂണിറ്റുകളാണ് ഐആര്സിടിസിയ്ക്കുള്ളതെന്ന് അധികൃതര്‍ പറയുന്നു. മൂന്ന് വര്‍ഷം മുമ്പ് വരെ ട്രെയിനുകളിലെ കാറ്ററിംഗ് സര്‍വീസ് ഐആര്‍സിടിസിയുടെ പ്രഥാമിക ബിസിനസായിരുന്നു. 2010 ലെ പുതിയ കാറ്ററിംഗ് നയത്തിന്റെ അടിസ്ഥാനത്തില്‍ റയില്‍വേ ഇതര മേഖലകളിലേക്കും കാറ്ററിംഗ് സര്‍വീസ് വ്യാപിപ്പിക്കുകയായിരുന്നു.
2012-13 കാലയളവില്‍ ഐര്‍സിടിസി 719.69 കോടി രൂപയുടെ മൊത്ത വരുമാനമാണ് നേടിയത്. 92.41 കോടി രൂപയാണ് മൊത്തലാഭം. 2011-12 ല്‍ മൊത്ത വരുമാനം 554.11 കോടി രൂപയും മൊത്തലാഭം 76.54 കോടി രൂപയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: