ഭോപാല്‍: മധ്യപ്രദേശിലെ കാണ്ഡവാ ജയിലില്‍ നിന്ന് തിങ്കളാഴ്ച്ച രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ക്ക് പിന്നാലെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ നിന്ന് 36 കുട്ടികുറ്റവാളികള്‍ കൂടി രക്ഷപ്പെട്ടിരിക്കുന്നു.
സംസ്ഥാനത്തെ രേവാ ജില്ലയില്‍ നിന്ന് ബുധനാഴ്ച്ച രാത്രി 10.05ഓടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇവരില്‍ ഒമ്പത് പേരെ മണിക്കൂറുകള്‍ക്ക് മുമ്പായി പിടികൂടിയിരുന്നു.
സുരക്ഷാ ഭടന്മാരെ പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട ഇവരെ നഗരത്തിലും സമീപത്തുള്ള വനത്തിലുുമായി തിരഞ്ഞു വരികയായിരുന്നു.
പീഡനം, കൊല, ആയുധം കൈവശം വയ്ക്കല്‍, മോക്ഷണം എന്നീ കുറ്റങ്ങള്‍ ചെയ്ത 15 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള പ്രതികളാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: