കൊച്ചി: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷത്തിന് വിവിധ പരിപാടികളോടെ ഇന്ന് തുടക്കമാകും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ എക്സൈസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. മേയര്‍ ടോണി ചമ്മിണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് മുഖ്യ സന്ദേശം നല്‍കും. ജി.സി.ഡി.എ ചെയര്മാന് എന്‍.വേണുഗോപാല്‍, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ചടങ്ങില്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്പരീത്, സിറ്റി പൊലീസ് ചീഫ് കെ.ജി.ജയിംസ്, ഗാന്ധിഭവന് സെക്രട്ടറി പ്രൊഫ.വി.പി.ജി.മാരാര്‍, ഖാദിബോര്‍ഡംഗം പി.എന്‍.പ്രസന്നകുമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉപഡയറക്ടര്‍ കെ.എസ്.സുധ, മധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ആര്.കെ.ശ്രീകുമാരന്‍ ചെട്ടിയാര്‍, എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ വി.അജിത്ലാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൈക്കിള്‍ റാലി ചാത്യാത്ത് ഗോശ്രീ റോഡില്‍ നിന്നാരംഭിച്ച് എറണാകുളം ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ സമാപിക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മദ്യം മയക്കുമരുന്നുകള്‍ക്കെതിരെയുള്ള കൂട്ടയോട്ടം സൈക്കിള്‍ റാലിക്ക് അകമ്പടിയായി എറണാകുളം ഗസ്റ്റ് ഹൗസ് പരിസരത്തു നിന്നാരംഭിക്കും. ഹൈബി ഈഡന് എം.എല്‍.എ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും.
വൈകീട്ട് ദര്‍ബാര്‍ഹാള്‍ മൈതാനിയില്‍ കൂറ്റന്‍ സ്ക്രീനില്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി സിനിമ പ്രദര്‍ശിപ്പിക്കും. സബര്‍മതി സാംസ്കാരിക വേദി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി സഹകരിച്ച് ഗാന്ധി ഫിലിം ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്. എറണാകുളത്തെ കുട്ടികളുടെ പാര്‍ക്കിലെ തീയറ്ററിലാണ് ചലച്ചിത്രോല്‍സവം. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി നാലു പ്രധാന സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.
എറണാകുളം ജില്ല ഭരണകൂടം, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എക്സൈസ്, പൊലീസ്, ആരോഗ്യവിഭാഗം, നഗരസഭ, കുടുംബശ്രീ, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, നെഹ്റുയുവകേന്ദ്ര, സൈക്കിള്‍ പോളോ അസോസിയേഷന്, ഖാദിബോര്‍ഡ്, ഗാന്ധിഭവന്, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: