ഇസ്ലാമാബാദ്: പ്രധാനമന്ത്രി മന്മോഹന് സിംഗും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ന്യൂയോര്‍ക്കില്‍ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് പാക് മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍. കാശ്മീരിലെ ഭീകരാക്രമണവും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സങ്കീര്‍ണ്ണമാക്കിയ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച. ചെറിയ ഒരു മാജിക്ക് എന്നാണ് പാക്കിസ്ഥാനിലെ ദി ന്യൂസ് ഇന്റര്‍ നാഷണല്‍ ഇതിനെ വിശേഷിപ്പിച്ചത്.
കൂടിക്കാഴ്ച്ചക്ക് മുമ്പുള്ള ആമുഖം ദൗര്‍ഭാഗ്യകരമായിരുന്നെങ്കിലും ചെറിയ ഒരു മാജിക്ക് പോലെ ആ കൂടിക്കാഴ്ച്ച നടക്കുകയായിരുന്നു എന്നാണ് ദി ന്യൂസ് ഇന്റര്‍ നാഷണലിന്റെ എഡിറ്റോറിയല്‍ വിവരിക്കുന്നത്. പ്രയോജനകരവും ക്രിയാത്മകവും എന്നാണ് ഇരുരാജ്യങ്ങളും ഈ കൂടിക്കാഴ്ച്ചയെ വിശേഷിപ്പിച്ചതെന്ന കാര്യവും പത്രം എടുത്തുപറയുന്നു. ഒരു പ്രതീക്ഷയുമില്ലാതെ നടന്ന കൂടിക്കാഴ്ച്ച ആക്സ്മികമായെങ്കിലും ഇരുരാജ്യങ്ങളുടെയും വിജയമായി മാറിയെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സമാധാനദൗത്യങ്ങളും ചര്‍ച്ചകളും തുടരാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത് പ്രോത്സാഹജനകമെന്ന് ഡെയ്ലിം ടൈംസും ചൂണ്ടിക്കാട്ടുന്നു. ‘വേഡ്സ് നോ ആക്ഷന്‍’ എന്ന പേരില്‍ ഡോണ്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ ചര്‍ച്ചക്ക് സന്നദ്ധനായ മന്മോഹന് സിംഗിനെ പുകഴ്ത്തുന്നു.
യുഎന്‍ പൊതുസമ്മേളനത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചക്ക് മുമ്പ് അമേരിക്ക ഭീകരതയുടെ പ്രഭവസ്ഥാനമായി ഇപ്പോഴും തുടരുന്ന കാര്യം മന്മോഹന് സിംഗ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കാശ്മീരിലെ ഇരട്ട ഭീകരാക്രമണവും ഒബാമയും മന്മോഹനും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായി.
അതേസമയം ഗ്രാമീണ സ്ത്രീയെപ്പോലെ മന്മോഹന് സിംഗ് തങ്ങള്‍ക്കെതിരെ പരാതിയുമായി ഒബാമയെ സമീപിക്കുകയാണെന്ന് നവാസ് ഷെരീഫ് പറഞ്ഞതായി പാക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദം സൃഷ്ടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇരുപ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയും പാക്കിസ്ഥാനും വീക്ഷിച്ചത്.
എന്നാല്‍ വളരെ ചുരുങ്ങിയ സമയം മാത്രം നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കാലുഷ്യത്തിന് അയവു വരുത്താനുതകുന്ന നിലപാടുകള്‍ മന്മോഹന് സിംഗും നവാസ് ഷെരീഫും കൈകൊണ്ടത് ആശ്വാസജനകമായാണ് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. കശ്മീര്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാമെന്ന് മന്മോഹന്- ഷെരീഫ് ചര്‍ച്ചയില്‍ ധാരണയായിരുന്നു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് വ്യക്തമായ രൂപരേഖയുണ്ടാക്കാന്‍ രണ്ടുരാജ്യങ്ങളുടെയും സേനാകാര്യങ്ങളുടെ ചുമതലയുള്ള ഡിജിഎംഒമാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: