ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏഴ് സിമി ഭീകരര്‍ ജയില്‍ ചാടി.തടവ് ചാടിയവരില്‍ ഒരാളെ പിടികൂടിയാതായി അധികൃതര്‍ പറഞ്ഞു. നിരോധിക്കപ്പെട്ട ഇസ്ലാമിക് ഭീകര സംഘടനയാണ് സിമി.
ജയില്‍ ചാടിയവരില്‍ ഒരാളായ അബീദ് മീര്‍സയെ സര്‍വോദയ കോളനിയ്ക്കു സമീപത്ത് നിന്നുമാണ് പിടികൂടിയത്. ജയില്‍ ചാടിയ ബാക്കിയുള്ള ആറ് തടവുക്കാരെ കണ്ടെത്തുന്നതിനായി 15 പോലീസ് സംഘത്തെ രൂപികരിച്ചിട്ടുണ്ട്.
ഭോപ്പാലില്‍ നിന്ന് 300 കിലോ മീറ്റര്‍ അകലെ ഖാണ്ഡവ ജില്ലാ ജയിലില്‍ നിന്നും ചൊവാഴ്ച്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. രക്ഷപ്പെട്ട തടവുകാരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ജില്ലാ ഭരണക്കൂടം അറിയിച്ചു. ജയിലിലെ കുളിമുറിയുടെ ചുമര് തുരന്ന ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് എസ് പി മനോജ് ശര്‍മ പറഞ്ഞു.
തടവ് ചാടിയ ഏഴ് പേര് ഭീകരവാദ കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി ജയിലായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
അംജാദ്, സഖീര്‍, ഗുഡൂ, അസ്ലാം, അബ് ഫൈസല്‍, ഇസാസൂദീന്, അബീദ് എന്നിവരാണ് ജയില്‍ ചാടിയത്. തടവു ചാടിയവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതര്‍ പറഞ്ഞു. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു. ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷമാണ് സംഘം ജയില്‍ ചാടിയത്.
ജയിലില്‍ രാത്രി ജോലിക്കായി വിന്യസിച്ചിരുന്ന രണ്ട് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച ശേഷമാണ് രക്ഷപ്പെടല്‍. തടവുകാരുടെ രക്ഷപ്പെടാനുള്ള ശ്രമം തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കത്തികൊണ്ട് മുറിവേല്‍ക്കുകയും ചെയ്തു. തടവ് ചാടിയവര്‍ പോലീസില്‍ നിന്നും സര്‍വീസ് തോക്കും വയര്‍ലെസ് സെറ്റും തട്ടിയെടുത്തു. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോണ്‍സ്റ്റബിള്‍മാരായ ലോക്കേഷ് ഹിര്‍വേ, സുറോ തിവാരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ജയില്ചാടിയവരെ ഉടന്‍ പിടികൂടുമെന്ന് ഡിഐജി രാകേഷ് ഗുപ്ത പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്ന് ഊജിതഅന്വേഷണം നടത്തുന്നതിനായി മന്ത്രി അന്താര് സിംഗ് ആര്യ ഉത്തരവിട്ടു. അന്വേഷണം പൂര്‍ണമായ ശേഷം ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: