കൊല്ലം: വിദേശത്ത് കേരളത്തില്‍ നിന്നും യുവതികളെ എത്തിച്ചു പെണ്വാണീഭം നടത്തിയ കേസ് അട്ടിമറിക്കാന്‍ നീക്കം. കരിക്കോട് കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ റിക്രൂട്ട്മെന്റ് ചെയ്ത കേസിലെ പ്രതികളായ റഹിയനത്ത്, രമാദേവി, അഷറഫ് എന്നിവരെ പ്രതി ചേര്‍ത്ത് കിളികൊല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
ഇവര്‍ ഗള്‍ഫിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുകയും പെണ്‍വാണിഭത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്ന കരിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു നിമിഷങ്ങള്‍ക്കകം യുവതിക്ക് വധഭീഷണിയും ഉണ്ടായി. കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് യുവതി ഇതും പോലീസില്‍ പരാതിപ്പെട്ടിരുന്നു. സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ കേസിന്റെ തുടര്‍ അന്വേഷണം നടന്നിട്ടില്ല. ഇവരുടെ പിന്നില്‍ വന്‍ മാഫിയകള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വളരെ ദാരിദ്ര കുടുംബത്തിലെ റഹിയാനത്തും, രമാദേവിയും പെട്ടന്ന് കോടികളുടെ ആസ്തിയുള്ളവരായത് ജനങ്ങള്‍ക്കിടയില്‍ സംശയം ഉടലെടുത്തിരുന്നു. പര്‍ദ്ദയിട്ട് ഇടനിലക്കാരെ കാണാന്‍ പോയി പെണ്വാണീഭം നടത്തുകയായിരുന്നു റഹിയാനത്ത്. ദരിദ്ര കുടുംബാംഗങ്ങളായ യുവതികളെ കണ്ടെത്തി റഹിയാനത്തിന്റെ പക്കല്‍ എത്തിക്കുന്നത് രമാദേവിയാണ്. ഒരു വന്‍കിട കമ്പനിയുടെ പേര് പറഞ്ഞാണ് യുവതികളെ വിദേശത്തേക്ക് കടത്തുന്നത്. അപമാനം ഭയന്ന് പലയുവതികളും പരാതിപ്പെടാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഈ യുവതിയുടെ വെളിപ്പെടുത്തല്‍. കൊല്ലം ജില്ല കേന്ദ്രീകരിച്ച് നൂറോളം പെണ്‍കുട്ടികളെ ഇത്തരത്തില്‍ പ്രേലോഭിപ്പിച്ച് വിദേശത്തേക്ക് അയച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിന് പെണ്‍കുട്ടികളെ ഉപയോഗിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ ഇത്തരം സംഭവങ്ങളുടെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ വന്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ഇവര്‍ക്ക് പിന്നില്‍ വന്‍ മാഫിയാകളാണ് എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. എന്നാല്‍ ആ മാഫിയകളെക്കുറിച്ചുള്ള അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: