കാലം വീണ്ടും നീങ്ങുന്നതോടുകൂടി, ജീവിതവികാസത്തിന്റെ ചൂടില്‍ പാകംവന്നുകൊണ്ടിരിക്കുന്ന അവന്റെ ബുദ്ധി അതിന്റെ വ്യക്തിത്വത്തെ കൂടുതല്‍ ദൃഢമായി സ്ഥാപിക്കുകയും, അതിന് മുമ്പ് ഒരിക്കലും ഊഹിക്കാന്‍പോലും കഴിഞ്ഞിട്ടില്ലാത്തവിധം മഹത്തായ നിശ്ചിതത്വത്തെ നേടുകയും ചെയ്യുന്നു. അങ്ങനെ അന്ധവിശ്വാസങ്ങള്‍ തൂത്തുവാരിയെറിയുകയും മനുഷ്യന് ഗവേഷണ പരീക്ഷണങ്ങളുടെ യുഗത്തിലേക്ക് ഉയര്‍ന്നുവരികയും ചെയ്യുന്നു. ഇവിടെ അവന്റെ ‘ചുരുള്‍നിവര്‍ന്ന’ ബുദ്ധി തന്റെ ചുറ്റുപാടും കാണുന്ന പ്രകൃതിയുടെ നിയമങ്ങളെ യഥാന്യായം പരാമര്‍ശിക്കാന്‍ തുടങ്ങുന്നു; ശാസ്ത്രീയ യുഗത്തെ അങ്ങിനെ അവന് ഉദ്ഘാടനം ചെയ്യുന്നു.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: