ബീജിംഗ്: സിറിയന്‍ തലസ്ഥാനമായ ദമാസ്ക്കസിലെ ചൈനീസ് നയതന്ത്ര കാര്യാലയത്തില്‍ കൂട്ടത്തോടെയുള്ള ഷെല്ലാക്രമണം. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്കും മറ്റും നാശം സംഭവിക്കുകയും ഒരു സിറിയന്‍ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടര വര്‍ഷം നീണ്ടുനിന്നിരുന്ന സിറിയന്‍ കലാപങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ചൈനീസ് നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണം ഉണ്ടാകുന്നതെന്ന് ഷിന്‍ഹുവാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച്ചയാണ് ആക്രമണമുണ്ടായത്. ദമാസ്ക്കസിന്റെ തെക്ക് ഭാഗങ്ങളില്‍ നിന്നാണ് ഷെല്ലുകള്‍ വിക്ഷേപിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: