റാഞ്ചി: ജയിലിലും സുരക്ഷയ്ക്കായി കരിംപൂച്ചകളെ വേണമെന്ന ലാലു പ്രസാദ് യാദവിന്റെ അപേക്ഷ സിബിഐ കോടതി തള്ളി.
കഴിഞ്ഞ ദിവസം കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു കുറ്റകാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി വന്നതിന് ശേഷമായിരുന്നു ലാലു സുരക്ഷ സംബന്ധിച്ച് ഇത്തരമൊരു അനുവാദം കോടതിയോട് ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി ഇത് നിരസിക്കുകയായിരുന്നു. രാജ്യത്ത് എവിടെ യാത്ര ചെയ്താലും മുപ്പത്ത് പേരടങ്ങുന്ന കമാന്‍ഡോകളില്‍ നിന്ന് ഒരു ചെറു സംഘം ലാവിനൊപ്പം സുരക്ഷയ്ക്കായി കൂടുമായിരുന്നു.
മുന്‍ റെയില്‍വെ മന്ത്രി കൂടിയായിരുന്ന ലാലുവിന്റെ സുരക്ഷയ്ക്കായുണ്ടായിരുന്ന കമാന്‍ഡോകളെ ഉടന്‍ പിന്‍വലിക്കുമെന്നാണ് അറയുന്നത്.
കുറ്റക്കാരനെന്ന് കണ്ടെയതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ കൂടിയാണിത്. വിധി പറഞ്ഞതിനെ തുടര്‍ന്ന് ലാലുവിനെ ബിര്‍സാ മുണ്ടാ ജയിലിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച്ച വീഡിയോ കോണ്‍ഫ്രന്‍സ് വഴി കോടതി ലാലുവിന്റെ ശിക്ഷ വിധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: