കൊല്ലം: ഹൈന്ദവജനതയുടെ ഭൂമി തട്ടിയെടുത്ത് കേരളത്തില്‍ കോളനിവല്‍ക്കരണം നടപ്പാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന് പറഞ്ഞു. കേരളസര്‍ക്കാരിന്റെ മൂന്ന് സെന്റ് ഭൂമി വിതരണത്തിനെതിരെ ഭൂരഹിതരായ ആദിവാസിജനത കൊല്ലം കളക്ട്രേറ്റ് പടിക്കല്‍ നടത്തിയ കൂട്ടഉപവാസസമരത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം അരിപ്പയില്‍ സമരം നയിക്കുന്ന ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു.
കേരളത്തെ റിയല്‍എസ്റ്റേറ്റ് മാഫിയയ്ക്ക് തീറെഴുതാനുള്ള നീക്കമാണ് നടക്കുന്നതെന്ന് തെക്കടം പറഞ്ഞു. ജനസേവനമല്ല സംഘടിതമതങ്ങളുടെ പാദസേവയാണ് സര്‍ക്കാരിന്റെ മുഖയഅജണ്ട. തീരദേശത്ത് നിന്നും വനമേഖലയില്‍നിന്നും ആട്ടിയിറക്കപ്പെട്ട ഹിന്ദു സമൂഹം നിലനില്പിനായുള്ള പോരാട്ടതിതലാണ്.
മരിച്ചവര്‍ക്ക് വിധിയാംവണ്ണം അന്ത്യകര്‍മ്മം പോലും ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ് ഹിന്ദു സമൂഹത്തിന്. അരിപ്പയിലേത് കിടപ്പാടം നഷ്ടപ്പെട്ടവന്റെ സമരം മാത്രമല്ല, ഹൈന്ദവസംസ്കാരത്തെ ജീവിപ്പിച്ചുനിര്‍ത്തിയ ഒരുജനതയുടെ അവകാശപ്പോരാട്ടം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദിവാസി ജീവിതത്തെ മൂന്നു സെന്റില്‍ തളച്ചിടാമെന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വ്യാമോഹമാണ്. കരട് ദേശീയ ഭൂപരിഷ്കരണ ബില്ലില്‍ വീട് വെക്കുന്നതിന് പത്തു മുതല്‍ പതിനഞ്ച് സെന്റ് ഭൂമി നല്‍കുന്നതിനാണ് നിര്‍ദേശം. വനഭൂമി കയ്യേറിയവനെ കര്‍ഷകന്റെ പട്ടികയില്‍പ്പെടുത്തി പട്ടയം നല്കാന് വെമ്പല്കൂട്ടുന്നവരാണ് പാവപ്പെട്ട പട്ടികജാതിക്കാരന്റെ സമരത്തിന് നേരെ കണ്ണടയ്ക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. ശ്രീരാമന് തൊയ്യോന്. കെ.വി. സന്തോഷ്ബാബു, കെ. രാ ധാകൃഷ്ണന്‍, സി.കെ. കൊച്ചുനാരായണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: