കൊല്ലം: വിജയദശമി വിദ്യാരംഭച്ചടങ്ങുകള്‍ മതേതരവിരുദ്ധമാണെന്ന കേരള സാഹിത്യ അക്കാദമിയുടെ കണ്ടെത്തല്‍ വിചിത്രവും അപലപനീയവുമാണെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതി അഭിപ്രാപ്പെട്ടു. തെറ്റ് തിരുത്തി അക്കാദമി വിദ്യാരംഗച്ചടങ്ങുകള് പുനരാരംഭിക്കണമെന്ന് കൊല്ലത്ത് ചെര്‍ന്ന യോഗം ആവശ്യപ്പെട്ടു.
അക്ഷര വെളിച്ചത്തിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തിന്റെ തുടക്കമാണ് ഹരിശ്രീ കുറിക്കല്‍. അത് മതേതരവിരുദ്ധമാണെങ്കില് സാഹിത്യവും കലയും അക്ഷരം തന്നെയും മതേതരവിരുദ്ധമാണ്. വിളക്കിനെയും വെളിച്ചത്തെയും ഭയക്കുന്ന ശക്തികള്‍ക്ക് ഭരണതലത്തിലുള്ള സ്വാധീനം വര്‍ധിക്കുന്നതിന്റെ പരിണത ഫലമാണ് അക്കാദമിയുടെ വികൃത ചിന്ത. ഇത് ബോധത്തില്‍ വെളിച്ചമുള്ളവര്‍ക്ക് അംഗീകരിക്കാനാകില്ല.
സരസ്വതി വന്ദനം വര്‍ഗീയമാണെന്ന് അധിക്ഷേപിച്ചവരുടെ പിന്മുറക്കാര് അക്കാദമിയുടെ അധികാര സ്ഥാനങ്ങളിലിരിക്കാന്‍ യോഗ്യരല്ല. അവര്‍ക്ക് വന്ദേമാതരവും ഹരിശ്രീകുറിക്കലുമൊക്കെ അനുചിതമാണെന്ന് തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതെല്ലാം ഭാരതീയ ജിവിതത്തിന്റെ പ്രകൃതിയും സ്വഭാവുമാണെന്നും തിരിച്ചറിയുകയാണ് വേണ്ടതെന്നും തപസ്യ ചൂണ്ടിക്കാട്ടി.
ഭാരതീയമായ എന്തിനെയും എതിര്‍ക്കുന്നത് പുരോഗമനമാണെന്ന വികൃതചിന്തയാണ് ഇപ്പോഴും കേരളത്തിന്റെ ശാപം. ശ്രീപത്മനാഭപുരസ്കാരം വര്‍ഗീയമാണെന്ന് കണ്ടെത്തിയ സാംസ്കാരിക കുബുദ്ധികള്‍ക്ക് ഇപ്പോഴും അക്കാദമി നടത്തിപ്പില്‍ സ്ഥാനമുണ്ടെന്നതിന്റെ സൂചനയാണ് വിദ്യാരംഭച്ചടങ്ങുകള്ക്കെതിരായ നിലപാടെന്ന് യോഗം കുറ്റപ്പെടുത്തി.
തപസ്യയുടെ നേതൃത്വത്തില്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി 13ന് കേരളനടനത്തിന്റെ വിദ്യാരംഭച്ചടങ്ങുകള്‍ കൊല്ലത്ത് നടത്തും. രണ്ടാംകുറ്റി ചേരിയില്ക്കാവ് ക്ഷേത്രഹാളില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടിയുടെ ഭാഗമായി കേരളനടനത്തിന്റെ ഉപജ്ഞാതാവ് ഗുരുഗോപിനാഥിനെ അനുസ്മരിക്കും.
തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. എവുത്തുകാരനും തപസ്യ ജില്ലാ വൈസ്പ്രസിഡന്റുമായ ഡോ. വി.എസ്. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും.
കൊല്ലം മാധവസദനത്തില്‍ ചേര്‍ന്ന ചില്ലാസമിതിയോഗതതില് തപസ്യ രക്ഷാധികാരി പ്രൊഫ. ജി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. പട്ടത്താനം രാധാകൃഷ്ണന്, കെ. നരാന്ദ്രന്, വി.എസ്. രാധാകൃഷ്ണന്, പ്രതിലാല്‍, എം. സതീശന്, കെ. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: