കൊട്ടാരക്കര: പൂര്‍വ സൈനികരും സൈനികരും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് സൈനികരുടെയും പൂര്‍വ സൈനികരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സൈനികര്‍ക്കായി പ്രത്യേക ശമ്പള കമ്മീഷനെ പ്രഖ്യാപിക്കണമെന്ന് കൊട്ടാരക്കരയില്‍ നടന്ന അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്ത് കൊല്ലം ജില്ല പ്രഥമ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം കേന്ദ്ര ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു.
ചൈനയും പാകിസ്ഥാനും നിരന്തരം അതിര്‍ത്തി ലംഘനം നടത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടാണെന്നും ശക്തമായ നടപടി സ്വീകരിച്ച് സൈനികരുടെ ആത്മാഭിമാനം ഉയര്‍ത്തണമെന്നും വീരജവാന്മാരുടെ മൃതദേഹങ്ങളോട് കാട്ടുന്ന അനാദരവ് നിര്‍ത്തലാക്കണമെന്നും വെവ്വേറെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൂര്‍വ സൈനികരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമ പുനരധിവാസങ്ങളെക്കുറിച്ചുള്ള വിവിധ ക്ലാസുകള്‍ മേജര്‍ ധനപാല്‍, സുബേദാര്‍ രാമകൃഷ്ണന് എന്നിവര്‍ നയിച്ചു. പ്രസിഡന്റിനെ ബാലചന്ദ്രന് സംഘചാലക് ആര്. ദിവാകരന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സ്കോളര്‍ഷിപ്പ് വിതരണം സ്റ്റേറ്റ് സെക്രട്ടറി രാഘവന്‍പിള്ളയെ സ്റ്റേറ്റ് ട്രഷറര്‍ അശോകന് കുന്നുങ്ങള്‍ ആദരിച്ചു. സ്റ്റേറ്റ് സെക്രട്ടറി മുട്ടത്ത് മോഹനന് ഉണ്ണിത്താന്, ടി.പി രാധാകൃഷ്ണപിള്ള, കാടാംകുളം രാജേന്ദ്രന്, ബൈജു ചെറുപൊയ്ക, മധു വട്ടവിള എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് മധു വട്ടവിള, വൈസ്പ്രസിഡന്റ് വാസുദേവന്‍പിള്ള, ജനറല്‍ സെക്രട്ടറി ടി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറിമാരായി അഡ്വ. രാജേഷ്, അശോക് കുമാര്‍, ട്രഷറര്‍ ബാലചന്ദ്രന്‍പിള്ള എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: