ഇസ്ലാമാബാദ്: നവാബ് അക്ബര്‍ ബഗ്ട്ടിയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷ്റഫിനോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്.
ഇതുമായി ബന്ധപ്പെട്ട് ഭീകര വിരുദ്ധ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ക്വിറ്റയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി അഫ്താബ് ഷെര്‍പാവോയും മുന്‍ പ്രവശ്യ ആഭ്യന്തര മന്ത്രി മിര്‍ ഷോയിബ് നൗഷെര്വാനിയും കോടതിയില്‍ ഹാജരായിരുന്നു.
അതേസമയം തന്നെ മുഷ്റഫ് വരാത്തത് സംബന്ധിച്ച റിപ്പോര്‍ട്ടും ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് മുഷ്റഫിനെ ഹാഹരാക്കാന് കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: