ന്യൂദല്‍ഹി: ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനെതിരെയുള്ള വാദം ബോധ്യം വരാത്തതെന്ന് സുപ്രീം കോടതി. അടുത്ത വാദം ഒക്ടോബര്‍ ഏഴിന് നടക്കും.
ബിസിസിഐയോടുള്ള എല്ലാ വിശ്വാസ്യതയും നഷ്ടപ്പെട്ടുവെന്നും ബോര്ഡിനുള്ളിലെന്തെക്കെയോ തെറ്റായി സംഭവിച്ചുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഉടമകളിലൊരാളുമായിരുന്ന ഗുരുനാഥ് മെയ്യപ്പന് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന സാഹചര്യത്തിലാണ് ശ്രീനിവാസനെതിരെ ക്യാബ് സെക്രട്ടറി ആദിത്യ വര്‍മ്മ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.
ശ്രീനിവാസന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ ചുമതലയേല്‍ക്കുന്നത് ഐഎപിഎല്‍ അഴിമതി കേസുകളില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം മാത്രമായിരിക്കുമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: