ന്യൂയോര്‍ക്ക്: ഇന്ത്യയ്ക്കെതിരായ ഭീകര പ്രവര്‍ത്തനവും അതിര്‍ത്തി ലംഘനവും അവസാനിപ്പിക്കുന്നതിനായി പാക്കിസ്ഥാന് പ്രധാന മന്ത്രി നവാസ് ഷെരീഫിന് ഒരവസരം കൂടി നല്കാന് പ്രധാന മന്ത്രി മന്മോഹന് സിംഗ് ആഗ്രഹിക്കുന്നു.
വിദേശ കാര്യ മന്ത്രി സല്മാന് ഖുര്‍ഷിദാണ് ഈ കാര്യം അറിയിച്ചത്. ഷെരീഫിനെ വിശ്വസിക്കുന്നതായി സല്മാന് ഖുര്‍ഷിദ് അടിവരയിട്ട് പറഞ്ഞു.
ഇന്ത്യാ വിരുദ്ധ ഭീകര പ്രവര്‍ത്തനത്തിന്റെ വേരുകള്‍ പാക്കിസ്ഥാനില്‍ നിന്ന് തുടച്ച് നീക്കണമെന്ന് ഖുര്‍ഷിദ് ഒരു വാര്‍ത്താ ഏജന്‍സി നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഈ ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടേയും ബന്ധത്തില്‍ പുരോഗതി കൈവരുമെന്നും ചര്‍ച്ച വെറുതെയായി പോകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: