ന്യൂദല്‍ഹി: തെലങ്കാന ബില്‍ പാസ്സാക്കാന്‍ കോണ്‍ഗ്രസിന് ഡിസംബര്‍ വരെ സമയം നല്‍കുന്നതായി ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് പറഞ്ഞു. ഇതില്‍ പരാജയപ്പെട്ടാല്‍ ബിജെപി പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായി രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
ശനിയാഴ്ച വൈകീട്ട് നടന്ന പാര്‍ട്ടി റാലിയിലാണ് സുഷമ ഇക്കാര്യം പ്രഖ്യാപിച്ചത്. തെലുങ്കുദേശം പാര്ട്ടിയുമാടി വീണ്ടും സഹകരിക്കാനുള്ള സാഹചര്യം ഒരുങ്ങിയതോടെ തെലങ്കാന വിഷയത്തില്‍ നിന്നും ബിജെപി പുറകോട്ട് പോകുകയാണെന്ന ആരോപണം അവര്‍ നിഷേധിച്ചു. തങ്ങള്‍ ഡിസംബര്‍ വരെ കാത്തിരിക്കും. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ തന്നെ തെലങ്കാന ബില്‍ പാസ്സാക്കണം. എങ്കില്‍ ആഘോഷത്തിനായി താന്‍ വീണ്ടും ഇവിടെ വരും. അല്ലാത്തപക്ഷം തെലങ്കാന പ്രശ്നത്തില്‍ രണ്ടാംഘട്ട പ്രക്ഷോഭത്തിനായിരിക്കും ഇവിടെ വരികയെന്നും സുഷമ വ്യക്തമാക്കി.
ശൈത്യകാല സമ്മേളനത്തില്‍ ബില്‍ പാസ്സായാല്‍ തെലങ്കാനയില്‍ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് മറ്റ് പ്രവര്‍ത്തനങ്ങള്‍ ഉടനടി ആരംഭിക്കാനാകും. അങ്ങനെയുണ്ടായില്ലെങ്കില്‍ അതോടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്താകുമെന്നും അവര്‍ പറഞ്ഞു.
തെലങ്കാന ബില്‍ പാസ്സായില്ലെങ്കില്‍ കളി മതിയാക്കാന്‍ കോണ്‍ഗ്രസിനോട് പറയും. ഇനിയും അവരെ വിശ്വസിക്കാന്‍ കഴിയില്ല. അതോടെ രണ്ടാംഘട്ട പ്രക്ഷോഭം ആരംഭിക്കുകയും ചെയ്യുമെന്ന് അവര്‍ വിശദീകരിച്ചു. രാഷ്ട്രീയ ലക്ഷ്യം വച്ചല്ല ബിജെപി തെലങ്കാന പ്രശ്നത്തിന് പിന്തുണ നല്‍കുന്നത്.
പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് വികസനം സാധ്യമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതു കൊണ്ടും മാത്രം നമ്മുടെ ലക്ഷ്യം പൂര്‍ത്തിയാകുന്നില്ല. അത് ആരംഭം മാത്രമാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം അതിനെ വികസിപ്പിക്കുകയും വേണമെന്ന് സുഷമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: