ജയ്പൂര്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ ഒട്ടാഗോ വോള്‍ട്ട്സിന് ജയം. ലയണ്‍സിനെയാണ് ഒട്ടാഗോ കീഴടക്കിയത്. നിശ്ചിത 20 ഓവറില്‍ ഇരുടീമുകളും 167 റണ്‍സെടുത്തു. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഒട്ടാഗോ വിക്കറ്റ് നഷ്ടപ്പെടുത്താതെ 13 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സും 13 റണ്‍സെടുത്തെങ്കിലും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.
നേരത്തെ ടോസ് നേടിയ ഒട്ടാഗോ ബൗളിംഗ് തെരഞ്ഞെടുത്തു. 63 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും അഞ്ച് സിക്സറുകളും പറത്തി 109 റണ്‍സെടുത്ത ഡി കോക്കിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ലയണ്‍സ് 167 റണ്‍സ് അടിച്ചുകൂട്ടിയത്. ഡി കോക്കിന് പുറമെ വാന്‍ ഡര് ഡസ്സന് 17ഉം ബാവുമ 13ും സിംമെസ് 20 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോക്ക് വേണ്ടി 25 പന്തില്‍ നിന്ന് പുറത്താകാതെ 52 റണ്‍സ് നേടിയ നീഷാമും 32 റണ്‍സ് വീതം നേടിയ റുതര്‍ഫോര്‍ഡും ബൂര്‍ഡറും ചേര്‍ന്നാണ് ഒട്ടാഗോ സ്കോറും 167-ല്‍ എത്തിച്ചത്. ഒരുഘട്ടത്തില്‍ 103 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയിലായിരുന്ന ഒട്ടാഗോയെ രക്ഷിച്ചത് നീഷാമിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.
സൂപ്പര്‍ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഒട്ടാഗോക്ക് വേണ്ടി നീഷാമും ബ്രണ്ടന്‍ മക്കല്ലും ക്രീസിലെത്തി. സൊഹൈല്‍ തന്‍വീര്‍ എറിഞ്ഞ ആദ്യ പന്ത് നീഷാം ബൗണ്ടറി കടത്തിയപ്പോള്‍ അവസാന പന്തില്‍ ബ്രണ്ടന്‍ മക്കല്ലം സിക്സറടിച്ചു. ഇതോടെയാണ് ഒട്ടാഗോ സൂപ്പര്‍ഓവറില്‍ 13 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സിന് വേണ്ടി ഡി കോക്ക് ആദ്യ രണ്ട് പന്തുകളില്‍ 10 റണ്‍സ് നേടിയെങ്കിലും നാലാം പന്തില്‍ സിംമെസും അവസാന പന്തില്‍ പ്രിട്ടോറിയസും പുറത്തായത് ലയണ്‍സിന് കനത്ത തിരിച്ചടിയായി. നീഷാമാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: