ഞാന്‍ സ്വതന്ത്രനാണെന്ന തോന്നല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നിമിഷംതോറുമുണ്ട്. ആ സ്വാതന്ത്ര്യബോധമില്ലാതെ നമുക്ക് ജീവിച്ചിരിക്കാനോ സംസാരിക്കാനോ ശ്വസിക്കാനോ നിമിഷം പോലും സ്വാതന്ത്ര്യമില്ല. എന്നാല്‍ അല്‍പ്പം ആലോചിച്ചാല്‍ നമുക്ക് സ്വാതന്ത്ര്യമില്ല, നാം യന്ത്രങ്ങളെപ്പോലെയാണ് എന്നുകാണാം.
ചിലപ്പോള്‍ യഥാര്‍ത്ഥമെന്ത്? സ്വതന്ത്രഭാവന വ്യാമോഹമോ? അതെ എന്നു ചിലര്‍; ബന്ധഭാവനയാണ് വ്യാമോഹമെന്ന് വേറെ ചിലര്‍. ഇതെങ്ങനെ സംഭവിക്കുന്നു? വാസ്തവം നോക്കുമ്പോള്‍ യഥാര്ത്ഥമനുഷ്യന് സ്വതന്ത്രനാണ്. അങ്ങനെയല്ലാതിരിക്കാന്‍ വയ്യ. എന്നാല്‍ മായാലോകത്തില്‍, നാമരൂപങ്ങള്‍ക്കുള്ളില്‍, വരുമ്പോള്‍ മനുഷ്യന് ബദ്ധനായും തീരുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: