തിരുവനന്തപുരം: ഇന്ത്യയില്‍ കസ്റ്റമര്‍കെയര്‍ സെന്ററുമായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ലോകത്തിലെ പ്രമുഖ വെബ് ഡൊമെയ്ന്‍ നെയിം, ഹോസ്റ്റിംഗ് സേവന ദാതാക്കളായ ഗോഡാഡിക്ക് ഇടപാടുകാരുടെ എണ്ണത്തില്‍ 86% വര്‍ധനവ്. ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്കും ചില്ലറ സംരംഭങ്ങള്‍ക്കും നല്കിയ സേവനങ്ങളാണ് പ്രധാനമായും ഈ മുന്നേറ്റത്തിന് ഗോഡാഡിയെ സഹായിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയെ ഒരു പ്രധാന വിപണിയായി ഞങ്ങള്‍ കണ്ടുതുടങ്ങിയതും ഇവിടെ കസ്റ്റമര്‍കെയര്‍ സെന്റര്‍ ആരംഭിച്ചതും. ഇന്ത്യയിലെ മോഡല്‍ കൂടുതല്‍ വിപണികളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനി ഞങ്ങള്‍ നടത്താന്‍ പോകുന്നതെന്നും ഗോഡാഡി ഇന്റര്‍നാഷണല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെയിംസ് കരോള്‍ പറഞ്ഞു.
ചെറുകിട ബിസിനസുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ഗോഡാഡി. 2009 ജനുവരി മുതല്‍ ഇന്ത്യയില്‍ ഡോട്ട് ഇന്‍ സേവനങ്ങള്‍ കമ്പനി നല്‍കിത്തുടങ്ങി. അരിസോണയിലെ സ്കോട്ട്സ്ഡെയ്ല് ആസ്ഥാനമായ കമ്പനിക്ക് അമേരിക്കയ്ക്ക് പുറമേ കാനഡയിലും ഇന്ത്യയിലും ഓഫീസുകളുണ്ട്. 12 ദശലക്ഷം ഇടപാടുകാരാണ് കമ്പനിക്ക് ആഗോളതലത്തിലുള്ളത്. ഇന്ത്യയില്‍ ഹൈദരാബാദിലാണ് കമ്പനിയുടെ കസ്റ്റമര്‍കെയര്‍ സെന്റര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: