യൊബെ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ യൊബെയിലെ കാര്‍ഷിക കോളജില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അമ്പത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ഗുജ്ബയിലെ യോബ് സ്റ്റേറ്റ് കോളേജ് ഒഫ് അഗ്രിക്കള്‍ച്ചറില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം.
കോളജ് വിശ്രമമുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തോളം വിദ്യാര്‍ത്ഥികളെ കാണാതായിട്ടുണ്ട്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ബോകോ ഹറം എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആദ്യസൂചന. അല്‍ഖ്വയ്ദയുമായി സഖ്യത്തിലുള്ള സംഘടനയാണിത്.
ജൂലായില്‍ മാമുഡോ നഗരത്തിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുള്‍പ്പടെ 42 പേരാണ് മരിച്ചത്. ജൂണില്‍ മഡുഗുരിയിലെ സ്കൂളില്‍ നടത്തിയ മറ്റൊരു ഭീകരാക്രമണത്തില്‍ പതിമൂന്ന് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: