വാഷിങ്ങ്ടണ്‍: പാക്കിസ്ഥാന് കേന്ദ്രീകരിച്ച് ഇന്ത്യയെ ലക്ഷ്യമിട്ട് നടക്കുന്ന ഭീകരതയെപ്പറ്റി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് തുറന്നു സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇക്കാര്യത്തില്‍, പ്രധാനമന്ത്രി മന്മോഹന് സിങ്ങുമായി നടത്തിയ ഉച്ചകോടിക്കിടെ ഒബാമ ഇന്ത്യയ്ക്ക് ഉറപ്പുതന്നു.
മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഭീകരവാദം തന്നെയായിരുന്നു പ്രധാനവിഷയം. ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന് സ്പോണ്സര് ചെയ്യുന്ന ഭീകരത ദിനംപ്രതി ശക്തിപ്രാപിക്കുകയാണെന്ന് മന്മോഹന് ചൂണ്ടിക്കാട്ടി.
ജമാ അത്ത് ഉദ് ദവയടക്കമുള്ള സംഘടനകളിലേക്ക് പാക് മണ്ണില്‍ നിന്ന് വന്‍തോതില്‍ പണം ഒഴുകുന്നു. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ഭീകരരെ സാമ്പത്തികമായി സഹായിക്കുന്ന കാര്യം പകല്‍പോലെ വ്യക്തമെന്നും മന്മോഹന് പറഞ്ഞു. പാക്കിസ്ഥാനിലെ ഭീകര സംഘടനകളെ കാര്യക്ഷമമായി തടയണം. ആ രാജ്യവുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും. ഭീകര വാദികളെ ഉന്മൂലനം ചെയ്യുന്നതിലല്ല ഇന്ത്യയ്ക്കെതിരായ പക വളര്‍ത്തുന്നതിലാണ് പാക്കിസ്ഥാന്റെ ശ്രദ്ധ.അവര്‍ അഫ്ഗാ നിസ്ഥാനിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മന്മോഹന്റെ ആശങ്കകള്‍ ഗൗരവകരമെന്നു വിലയിരുത്തിയ ഒബാമ ഒക്റ്റോബര്‍ 23 നവാസ് ഷെരീഫുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ ഇന്ത്യയ്ക്കെതിരായ ഭീകരത സംബന്ധിച്ച് തുറന്നു സംസാരിക്കുമെന്നും വ്യക്തമാക്കി.
ഇന്ത്യയോടുള്ള ശത്രുതാ മനോഭാവം വെടിഞ്ഞ് വാണിജ്യ- വ്യാപാര-ഊര്‍ജ രംഗത്തെ പ്രവര്‍ത്തനങ്ങളിലാണ് പാക്കിസ്ഥാന് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. അഫ്ഗാനിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നല്കുന്ന സംഭാവനകള്‍ അമൂല്യമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: