കൊച്ചി: കടമ്പ്രയാര്‍ കനാലിന്റെ ആഴം കൂട്ടല്‍ പണിയെടുത്ത കരാറുകാരന് പണി നീട്ടിക്കൊണ്ടുപോകുന്ന പശ്ചാത്തലത്തില്‍ വേറെ കരാറുകാരനെ നോക്കണമെന്ന് വി.പി.സജീന്ദ്രന് എം.എല്‍.എ. ജില്ല വികസന സമതിയോഗത്തില് ആവശ്യപ്പെട്ടു. പണി നീളുന്നതിനാല്‍ വൈറ്റില-കാക്കനാട് ബോട്ട് സര്‍വീസ് കടമ്പ്രയാര്‍ വരെ നീട്ടാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതെ പോകുമെന്നും ആറുമാസത്തിനകം തീര്‍ക്കാമെന്ന് പറഞ്ഞ പണി എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതുമാസം മുമ്പ് ജലവിഭവമന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്ത കടമ്പ്രയാര്‍ ആഴം കൂട്ടല്‍ പദ്ധതി ആറുമാസത്തിനകം തീര്‍ക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ കനാലിലെ പോള കുറച്ചുമാറ്റിയതൊഴിച്ചാല് മറ്റു നടപടികളൊന്നും മുന്നോട്ടുപോയില്ല. മൂന്നു ജട്ടികളുടെ നിര്‍മാണവും പണിയുമായി ബന്ധപ്പെട്ട് പ്രത്യേകയോഗം വിളിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ എം.എല്‍.എ.മാര്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്.
മൂവാറ്റുപുഴ – കാക്കനാട് റോഡില്‍ കിഴക്കമ്പലം മുതല്‍ കാക്കനാട് വരെയുള്ള ഭാഗം തകര്‍ന്നുകിടക്കുകയാണെന്നും ഇതിന് അടിയന്തരപരിഹാരം വേണമെന്നും ജോസഫ് വാഴക്കന് എം.എല്‍.എ. ആവശ്യപ്പെട്ടു. പിറവം-പേപ്പതി റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. കോതമംഗലം-കാക്കനാട് റോഡിന് ഭരണാനുമതിയായെന്നും താമസിയാതെ ഇത് ജില്ലാതല പര്‍ച്ചേസ് കമ്മറ്റിയില്‍ അവതരിപ്പിക്കുമെന്നും കളക്ടര്‍ ടി.യു.കുരുവിള എം.എല്‍.എ.യെ അറിയിച്ചു. തൃക്കാക്കര- കുന്നത്തുനാട് റോഡിനുള്ള സര്‍വെ പൂര്‍ത്തിയായതായും കളക്ടര്‍ പറഞ്ഞു.
ബസുകളില്‍ വൃദ്ധര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സീറ്റുകളിലെ സംവരണം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ലൂഡി ലൂയീസ് എം.എല്‍.എ. ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നിയമസഭ സമതി മുമ്പാകെ അനവധി പരാതിയാണ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞഉ. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹനഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: