പെരുമ്പാവൂര്‍: നഗരത്തെ ക്യാമറക്കണ്ണുകളുടെ വലയത്തിലാക്കാന്‍ ശ്രമം നടത്തിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെയും തീരുമാനവുമായിട്ടില്ല. ജനകീയ പങ്കാളിത്മില്ലായ്മയാണ് പെരുമ്പാവൂരില്‍ ക്യാമറ സ്ഥാപിക്കുവാന്‍ കഴിയാതെ വരുന്നതിന്റെ മുഖ്യകാരണമെന്നും പോലീസ് അധികൃതര്‍ പറയുന്നു. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ നഗരസഭ ലൈബ്രറി ഹാളില്‍ ചേര്‍ന്ന ജനമൈത്രി പോലീസിന്റെ യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. തൊട്ടടുത്ത ടൗണുകളായ കോലഞ്ചേരി, പുത്തന്‍കുരിശ്, അങ്കമാലി എന്നിവിടങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നതെന്ന് സിഐ വി.റോയി പറഞ്ഞു.
പെരുമ്പാവൂര്‍ സ്റ്റേഷന് പരിധിയില്‍ എം.സി.റോഡ് ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റിനോട് ചേര്‍ന്നും താന്നിപ്പുഴയിലുമാണ് ക്യാമറകള്‍ ഉള്ളത്. ഇവ കൂടാതെ മേറ്റ്ല്ലാ പ്രധാനകേന്ദ്രങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പെരുമ്പാവൂര്‍ മേഖലയില്‍ അടിക്കടിയുണ്ടാ ആഗ്നിബാധകളാണ് വ്യാപാരികളെയു നാട്ടുകാരെയും പോലീസിനെയും ഇത്തരം ഒരു നടപടിക്ക് പ്രേരിപ്പിച്ചത്. എന്നാല്‍ ഇത്രയും ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ പണം ചെലവാക്കില്ല. ഇതിനുള്ള തുക ജനങ്ങള്‍ തന്നെ കണ്ടെത്തണമെന്നും, ഇവയുടെ സുരക്ഷയും പൊതുജനങ്ങള്‍ ഉറപ്പാക്കണമെന്നുമാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: