ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് യുഎസ് കമ്പനികള്‍ക്ക് മന്മോഹന് സിംഗിന്റെ ക്ഷണം. അടിസ്ഥാന സൗകര്യ മേഖലയിലും പ്രതിരോധ മേഖലയിലും വന്‍ നിക്ഷേപ സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ സിഇഒമാരുമായി നടത്തിയ ചര്‍ച്ചയിലാണ് മന്മോഹന് സിംഗ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയിരുന്നു. ശരാശരി എട്ട് ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണിത്. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷം പകുതിയോടെ വളര്‍ച്ചയുടെ പാതയിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. നല്ല മണ്‍സൂണ്‍ മഴ ലഭിച്ചതിന് പുറമെ കേന്ദ്രം എടുത്തിട്ടുള്ള നടപടികളും വളര്‍ച്ച നേടാന്‍ സഹായിക്കുമെന്നും മന്മോഹന് സിംഗ് വിലയിരുത്തി.
യുഎസിലെ ബിസിനസ് സമൂഹത്തിന് ഇന്ത്യയുടെ ഭാവി വളര്‍ച്ച സംബന്ധിച്ചും മാക്രോ ഇക്കണോമിക് സ്ഥിരതയെകുറിച്ചും മറ്റും ആശങ്കയുണ്ടെന്ന് തനിക്ക് അറിയാമെന്നും മന്മോഹന് സിംഗ് പറഞ്ഞു. ഇന്ത്യയെ കുറിച്ചുള്ള ഈ കാഴ്ചപ്പാട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രയത്നത്തിന്റെ ഫലം നടപ്പ് സാമ്പത്തിക വര്‍ഷം പകുതിയോടെ ദൃശ്യമാകുമെന്നും മന്മോഹന് സിംഗ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ശക്തമായ വളര്‍ച്ചയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 8-9 ശതമാനത്തിലെത്തിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കോടികളുടെ നിക്ഷേപം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മന്മോഹന് സിംഗ് വ്യക്തമാക്കി.
റീട്ടെയില്‍, ടെലികോം മേഖലയില്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ നടപടികളിലൂടെ വളര്‍ച്ച വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും മന്മോഹന് സിംഗ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: