ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ വീണ്ടും ഭൂചലനം. സിന്ധ്, ബലൂചിസ്ഥാന്‍ പവിശ്യകളില് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. ആവാരന്‍ ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയിലായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. 14 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്പനം ഉണ്ടായതെന്നും ഭൗമശാസ്ത്രകേന്ദ്രം അറിയിച്ചു.
കറാച്ചിയിലും പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടങ്ങള്‍ കുലുങ്ങിയതോടെ പരിഭ്രാന്തരായ ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പുറത്തേക്ക് ഓടി.
അതേസമയം റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് പാക്കിസ്ഥാന് ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു. തുടര്‍ ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയല്ല ഇതെന്നും അവര്‍ വ്യക്തമാക്കി.
മൂന്ന് ദിവസം മുമ്പ് ബലൂചിസ്ഥാന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ 515പേരാണ് മരിച്ചത്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അമ്പതിനായിരത്തോളം പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: