മുംബൈ: ഫസ്റ്റ് ക്ലാസ് എസി കോച്ചുകളില്‍ തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുന്നകാര്യം റെയില്‍വേ ബോര്‍ഡിന്റെ സജീവ പരിഗണനയില്‍. നിലവില്‍ ഫസ്റ്റ് ക്ലാസ് എസി, എക്സിക്യൂട്ടീവ് കോച്ചുകളില്‍ ഒഴികെ തത്കാല്‍ റിസര്‍വേഷനുണ്ട്. 1997 ലാണ് രാജ്യത്ത് തത്കാല്‍ സമ്പ്രദായം അവതരിപ്പിച്ചത്. ഇന്ത്യന്‍ റയില്‍വേയ്ക്ക് പണ സമ്പാദനത്തിനുള്ള മാര്‍ഗ്ഗം കൂടിയായി ഈ പദ്ധതി. മൊത്തം സീറ്റുകളില്‍ 15 ശതമാനത്തോളം ബുക്ക് ചെയ്യുന്നത് തത്കാല്‍ സ്കീം അനുസരിച്ചാണ്.
കൂടുതല്‍ വരുമാനം ആര്‍ജിക്കുന്നതിനുള്ള നടപടികളെ കുറിച്ചാണ് ഇന്ത്യന്‍ റയില്‍വേ ഇപ്പോള്‍ ചിന്തിക്കുന്നതെന്ന് മുതിര്‍ന്ന റയില്‍വേ ഉദ്യോഗസ്ഥന് പറയുന്നു.വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് യാത്രാ നിരക്ക് വര്‍ധിപ്പിക്കാനും സാധ്യതയില്ല. ഇക്കാരണത്താല്‍ തന്നെ ഫസ്റ്റ് ക്ലാസ് എസി കോച്ചുകളിലും തത്കാല്‍ റിസര്‍വേഷന്‍ ഏര്‍പ്പെടുത്തുക വഴി റയില്‍വേയ്ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
മുംബൈ-ദല്‍ഹി ഇടനാഴിയും മുംബൈ-അഹമ്മദാബാദ് ഇടനാഴിയും തീവണ്ടി യാത്രക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. അതിനാല്‍ തന്നെ തത്കാല്‍ സ്കീമിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ബിസിനസ് ആവശ്യത്തിന് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ഏറെ ലാഭകരമാണ് ഫസ്റ്റ് ക്ലാസ് എസി കോച്ചിലുള്ള യാത്ര. 2011-12 കാലയളവില്‍ ഈ സ്കീമില്‍ നിന്നും 847 കോടി രൂപയുടെ വരുമാനമാണ് ഇന്ത്യന്‍ റയില്‍ വേ നേടിയത്. 2010-11 കാലയളവില്‍ ഇത് 729 കോടി രൂപയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: