കൊച്ചി: മലയാള സിനിമാ രംഗത്തെ ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. സുരക്ഷാ ടെക്നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയായ മെകാഫി നടത്തിയ പഠനത്തിലാണ് മമ്മൂട്ടിയാണ് ഏറ്റവും അപകടകാരിയായ സെലിബ്രിറ്റിയെന്ന് കണ്ടെത്തിയത്.
വൈറസ് ഉണ്ടാക്കുന്നവര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന പേരാണ് മമ്മൂട്ടിയുടേത്. ഇതിലൂടെ മെകാഫിയുടെ മോസ്റ്റ് ഡെയ്ഞ്ചറസ് സെലിബ്രിറ്റിയെന്ന പദവിക്കും മമ്മൂട്ടി അര്‍ഹനായി.
രാഷ്ട്രീയനേതാക്കള്‍, സിനിമാ താരങ്ങള്‍, കായിക താരങ്ങള്‍ തുടങ്ങിയ സെലിബ്രിറ്റികളില്‍ നിന്നാണ് മോസ്റ്റ് ഡെയ്ഞ്ചറസ് സെലിബ്രിറ്റിയെ മെകാഫി തെരഞ്ഞടുക്കുന്നത്. പഠനമനുസരിച്ച് ഒണ്‍ ലൈനില്‍ മമ്മൂട്ടിയെ തിരഞ്ഞാല്‍ ലഭിക്കുന്ന ഫലങ്ങളില്‍ 51 എണ്ണം വൈറസുകളാണ്. രണ്ടാം സ്ഥാനത്തുള്ളത് മോഹന്‍ലാലാണ്. മോഹന്‍ലാലിനെ തിരഞ്ഞാല്‍ 50 വൈറസുകളാണ് കിട്ടുക. മൂന്നാമതാണ് പൃഥ്വിരാജ്. നടികളില്‍ റിമ കല്ലിങ്കലാണ് മുന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: