Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിസ്മൃതിയിലാകുന്ന കൈവിരുതുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2013, 08:34 pm IST
in Lifestyle

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഗ്രാമീണ സ്ത്രീകള്‍ പരമ്പരാഗതമായി ചെയ്തിരുന്ന ജോലികള്‍ നാടുനീങ്ങുന്നു. കുട്ടനെയ്‌ത്ത്‌, പായ്നെയ്‌ത്ത്‌, ഓലമെടയല്‍, തുടങ്ങിയ പരമ്പരാഗത തൊഴിലുകള്‍ കൈവെടിഞ്ഞ്‌ നാഗരികതയിലെ വൈറ്റ്‌ കോളര്‍ ജോലി നോക്കിപോകുമ്പോള്‍ പരമ്പരാഗത തൊഴിലും നാടന്‍ ജീവിത രീതികളും തീര്‍ത്തും തഴയപ്പെട്ടു. പണ്ട്‌ പരമ്പരാഗത തൊഴിലുകളെ ആശ്രയിച്ചായിരുന്നു പല സ്ത്രീകളും കുടുംബം പുലര്‍ത്തിയിരുന്നത്‌. എന്നാല്‍ ഇന്ന്‌ ഇത്തരം തൊഴിലുകള്‍ പിന്നാമ്പുറത്തെക്ക്‌ മാറിക്കഴിഞ്ഞു. കാര്‍ഷിക ജോലികള്‍ക്ക്‌ പുറമെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ കുത്തകയായി കൊണ്ടുനടന്ന തൊഴിലുകളില്‍ പ്രധാനമായിരുന്നു പായ്‌, പൂക്കൂടകള്‍, വട്ടികള്‍ എന്നിവയുടെ നിര്‍മ്മാണം. കേവല ഉപജീവനത്തിനുള്ള മാര്‍ഗ്ഗം എന്നതിനപ്പുറം കലാപരമായ ആവിഷ്ക്കാരം കൂടിയായിരുന്നു അവര്‍ക്ക്‌ ഇത്തരം ജോലികള്‍. മെയ്യും മനവും സമര്‍പ്പിച്ച്‌ രാവെളുക്കുവോളമിരുന്നായിരുന്നു പലപ്പോഴും പണി തീര്‍ക്കുന്നത്‌.

കൈതോലയില്‍ കരവിരുത്‌ തെളിയിച്ച്‌ നിര്‍മ്മിച്ച ഉല്‍പന്നങ്ങളായിരുന്നു ഇതില്‍ ശ്രദ്ധേയമായിരുന്നത്‌. ഇത്തരത്തിലുള്ള പല ഉല്‍പന്നങ്ങളും ഇന്ന്‌ വിസ്മൃതിയിലേക്ക്‌ മാഞ്ഞു. സ്ത്രീകള്‍ മാത്രമായിരുന്നു ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്‌ ചുക്കാന്‍ പിടിച്ചിരുന്നതും. എന്നാല്‍ ഇവര്‍ ഈ മേഖലയില്‍ നിന്ന്‌ വിട്ടുപോയതോടെയാണ്‌ പരമ്പരാഗത തൊഴിലുകള്‍ നമ്മള്‍ക്ക്‌ അന്യമായത്‌. ഈ വിടവിലേക്ക്‌ പാരിസ്ഥിതിക വ്യവസ്ഥ അപ്പാടെ തകര്‍ക്കുന്ന പ്ലാസ്റ്റിക്‌ ബാഗുകള്‍ കടന്നുകയറുകയും ചെയ്തു.

നാട്ടിന്‍ പുറങ്ങളിലെ പാടങ്ങളിലും അതിരുകളിലും തോടുകളുടെ ഇരുവശങ്ങളിലുമായി തഴച്ചുവളര്‍ന്നിരുന്ന കൈതകളും ഇന്ന്‌ അപ്രത്യക്ഷമായി. ഒരു പ്രദേശത്ത്‌ കൂട്ടമായിരുന്നു നാട്ടുകാര്യവും വീട്ടുകാര്യവും ചര്‍ച്ച ചെയ്ത്‌ ആയാസമില്ലാതെ വളരെ ലളിതമായി ചെയ്തിരുന്ന ജോലിയായിരുന്നു താഴപ്പായ നിര്‍മ്മാണം. കൈതോല മുറിച്ചെടുത്തു ഒരിടത്ത്‌ കൂട്ടിവെയ്‌ക്കും. വിശ്രമത്തിനും ഭക്ഷണത്തിനും ശേഷം വെയിലിന്റെ കാഠിന്യം കുറയുമ്പോള്‍ ഓലയുടെ ഇരുവശത്തുമുള്ള മുള്ള്‌ പോന്തി കളയുന്നു(മുള്ള്‌ കളയുന്നതിനെ ഇവര്‍ പോന്തുക എന്നാണ്‌ ഇവര്‍ വിശേഷിപ്പിക്കുന്നത്‌) പിന്നിട്‌ വെയിലത്ത്‌ വെച്ച്‌ വാട്ടിയതിന്‌ ശേഷം റൗണ്ടില്‍ (മടികളാക്കി) ചുറ്റിയെടുക്കും പിന്നിട്‌ വെയിലത്തും പുകയത്തും ഇട്ട്‌ നന്നായി ഉണക്കിയെടുത്ത ശേഷമാണ്‌ നെയ്യുന്നത്‌. ഇതിനെ പോളി എന്നാണ്‌ പറയുന്നത്‌. മൂന്ന്‌ ദിവസങ്ങള്‍ മാത്രമാണ്‌ ഇത്തരം പ്രക്രിയയ്‌ക്ക്‌ വേണ്ടിയിരുന്നത്‌.

പ്രധാനമായും പോളികൊണ്ട്‌ കിടക്കപ്പായ, മെത്തപ്പായ, ചിക്കുപായ, പൂക്കൂട, ബാഗുകള്‍, സഞ്ചികള്‍ തുടങ്ങിയവയാണ്‌ ഉണ്ടാക്കിയിരുന്നത്‌. ഇതെല്ലാം നിര്‍മ്മിക്കാനും ചന്തകളിലും വീടുകളിലും നടന്ന്‌ വില്‍ക്കാനും സ്ത്രീകള്‍ തന്നെയാണ്‌ മുന്‍നിരയില്‍ നിന്നിരുന്നത്‌. തഴ ഉല്‍പന്നങ്ങള്‍ക്ക്‌ പണ്ട്‌ ആവശ്യക്കാര്‍ ഏറെയായിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും ഇത്‌ വാങ്ങുവാന്‍ ആവശ്യക്കാരെത്തുമായിരുന്നു. ഉത്സവപറമ്പിലും പണ്ടെത്തെ അങ്ങാടികളിലും മറ്റും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നതും ഇത്തരം ഉല്‍പന്നങ്ങളായിരുന്നു.

നാലടി വീതിയിലും ആറടി നീളത്തിലുമാണ്‌ കിടക്കപ്പായകള്‍ നിര്‍മ്മിച്ചിരുന്നതെന്ന്‌ കിടക്കപായ നിര്‍മ്മാണ തൊഴിലാളിയായി കൊച്ചുപാറു പറയുന്നു. പണ്ട്കാലത്ത്‌ കിടക്കകളും കട്ടിലും ഇല്ലാത്തതിനാല്‍ ആളുകള്‍ തഴപായാണ്‌ കിടക്കാനും മറ്റും ഉപയോഗിച്ചിരുന്നത്‌. മുമ്പ്‌ വില കുറവായിരുന്ന പായയ്‌ക്ക്‌ ഇപ്പോള്‍ കിട്ടാനില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്‌. ഒരു പായ്‌ക്ക്‌ 200 രൂപയാണ്‌ ഇപ്പോഴത്തെ വില. ഇതിന്റെ നിര്‍മ്മാണത്തിന്‌ ചെറിയ ബുദ്ധിമുട്ട്‌ ഉണ്ടെങ്കിലും കൂട്ടംകൂടിയിരുന്ന്‌ ഇത്‌ ചെയ്യുന്നത്‌ ഒരു രസകരമായ ജോലിയായിരുന്നെന്ന്‌ പണ്ടെത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ ഇവര്‍ പറഞ്ഞു. ഒരു ദിവസം തന്നെ രണ്ടും, മൂന്നും പായകള്‍ നെയ്യുന്നവരുണ്ടായിരുന്നു.

ചിക്കുപായ പാടശേഖരങ്ങളില്‍ കൊയ്‌ത്ത്‌ മെതിച്ചെടുക്കുവാനും പൊലി കൂട്ടിയിടുന്നതിനുമാണ്‌ ഉപയോഗിച്ചിരുന്നത്‌. കൃഷിയിറക്ക്‌ വേളകളില്‍ തലച്ചുമടായി വിത്ത്‌ കൊണ്ടുപോയി വിതയ്‌ക്കുന്നതിന്‌ വീതവട്ടികളും, ക്ഷേത്രത്തില്‍ പൂക്കള്‍ കൊണ്ടുപോകുന്നതിനായ്‌ പൂക്കൂടയും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവയെല്ലാം ഓര്‍മയായി മാറി. കൈതോല ഉല്‍പന്നങ്ങള്‍ക്ക്‌ ആ കാലഘട്ടത്തില്‍ തുച്ഛമായ വേതനമാണ്‌ ലഭിച്ചിരുന്നത്‌. ഇതാണ്‌ ഇവര്‍ പിന്തിരിയാന്‍ പ്രധാനകാരണമായത്‌.

കൈത്തൊഴില്‍ തലമുറകള്‍ കൈമാറിയാണ്‌ വന്നിരുന്നത്‌. എന്നാല്‍ പുതിയ തലമുറയ്‌ക്ക്‌ ഇത്തരം തൊഴിലിനോട്‌ താല്‍പര്യം കുറഞ്ഞതോടെ ഇത്‌ അന്യം നിന്നുപോവുകയാണ്‌. ഇങ്ങനെയാണ്‌ ഭൂരിപക്ഷം സ്ത്രീകളും ജോലികള്‍ പഠിച്ചതെന്ന്‌ പാറുകുട്ടിയമ്മ പറയുന്നു.

കൈതോലയില്‍ നിര്‍മ്മിക്കുന്ന പായില്‍ കിടക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണെന്ന്‌ പഴമക്കാരും ആയുര്‍വേദവും പറയുന്നു. നടുവേദനയുള്ളവര്‍ പായില്‍ കിടന്നാല്‍ വേദന മാറുമത്രേ. ചാണകം മെഴുകിയ നിലത്തിന്റെയും തഴപ്പായയുടെയും ഗന്ധമാസ്വദിച്ച്‌ റാന്തല്‍ തിരി താഴ്‌ത്തി ഉറങ്ങാന്‍ കിടക്കുന്നതിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മ പങ്കു വയ്‌ക്കുന്ന ചിലരെങ്കിലും നമുക്ക്‌ മുന്നിലുണ്ട്‌. അടുത്ത തലമുറയില്‍ ഇത്തരം അനുഭവങ്ങള്‍ പങ്കുവയ്‌ക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷ പോലും അസ്തമിച്ചുകഴിഞ്ഞു.

കെ.പി.അനിജാമോള്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.