ശീനിര്ദ്ദേശങ്ങളെല്ലാം എഴുതിയത് വായിക്കുകയോ അവയെല്ലാം ഓരോന്നായി ഓര്‍ക്കുകയോ ചെയ്യുമ്പോള്‍ ഒരുപക്ഷേ നമുക്ക് തോന്നിയേക്കാം ഇതെല്ലാം വളരെ വിഷമവും അമ്പരപ്പിക്കുന്നതുമാണെന്ന്; പക്ഷേ നമ്മള് അത് പരിശീലിക്കാന്‍ തുടങ്ങിയാല്‍ അതെല്ലാം തനിയേതന്നെ എളുപ്പമായിത്തീരുകയായി. ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഞാന്‍ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍, ഈ ചേഷ്ടിതങ്ങളെയും ഇരിപ്പിന്റെയുമെല്ലാം വിസ്തൃതവശങ്ങള്, കളികള്‍, ഒരു കത്തെഴുതല്‍, ഒരു ഗ്ലാസ് വെള്ളം കുടിക്കല്‍ എന്നിവപോലെയുള്ള ലഘു പ്രവര്‍ത്തനങ്ങളായി മെല്ലെയൊന്നു ചെയ്തുനോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും, ഒരു പ്രവൃത്തി വാക്കുകളുടെ രൂപത്തില്‍ വിശദീകരിക്കുകയെന്നത് വിഷമം പിടിച്ചതും ക്ലേശകരവുമായ ഒരു പ്രവൃത്തിയാണെന്നും ഒരു പ്രവൃത്തിയുടെ രൂപത്തില്‍ അത് നിര്‍വ്വഹിക്കുകയെന്നത് വളരെ എളുപ്പമാണെന്നും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: