കൊട്ടാരക്കര: പൂര്വസൈനിസേവാപരിഷത്തിന്റെ പ്രഥമ ജില്ലാ സമ്മേളനം നാളെ കൊട്ടാരക്കര ഭാസുരദ്യുതിയില് നടക്കും. ഉച്ചയ്ക്ക് 2ന് പൂര്‍വ സൈനികക്ഷേമം സംബന്ധിച്ച ക്ലാസുകളും ചര്‍ച്ചകളും നടക്കും. വൈകിട്ട് 5ന് പൊതുസമ്മേളനം നടക്കും.
കേണല്‍ പ്രസന്നന്, മേജര്‍ ധനപാല്‍, സുബേദാര്‍ എ.കെ. രാമകൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. പൊതുസമ്മേളനം ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘചാലക് ആര്. ദിവാകരന് ഉദ്ഘാടനം ചെയ്യും. പരിഷത്ത് ജില്ലാ പ്രസിഡന്റ് സുബേദാര്‍ മേജര്‍ ബാലചന്ദ്രന് പിള്ള അധ്യക്ഷാനാകും. ക്ഷേത്ര ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കാടംകുളം രാജേന്ദ്രന്, ലഫ്. കേണല്‍ കെ.ജി.എം നായര്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി പി.എം രവികുമാര്‍, ശ്രീഹനിവിദ്യാനികേതന് ഉപദേശക സമിതിയംഗം സൈബു ചെറുപൊയ്ക എന്നിവര്‍ സംസാരിക്കും. പരിഷത്ത് സംസ്ഥാന സെക്രട്ടറി മൗട്ടത്ത് മോഹനന് ഉണ്ണിത്താന് സ്കോള്‍ഷിപ്പ് വിതരണം നടത്തും. ടി.പി രാധാകൃഷ്ണപിള്ള സ്വാഗതവും മധുവട്ടവിള നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: