മെന്‍ലോ പാര്‍ക്ക്: കുഴഞ്ഞു മറിഞ്ഞ ചോദ്യങ്ങള്‍ക്കും മികച്ച ഉത്തരം നല്‍കുന്നതിനായി ഇന്റെര്‍നെറ്റ് സെര്‍ച്ച് എന്‍ജിനില്‍ ഗൂഗിള്‍ പുതിയ ഫോര്‍മുല കൊണ്ടു വരുന്നു. ഹമ്മിങ് ബേര്‍ഡ് എന്നാണ് പുതിയ സെര്‍ച്ച് എന്‍ജിന്റെ പേര്.
ഗൂിന്റെ പതിനഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കൂടിയാണ് ഈ മാറ്റം. മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ ഗൂഗിളിന് നിലവില്‍ കിട്ടുന്ന 90 ശതമാനത്തോളം സെര്‍ച്ച് റിക്കൊസ്റ്റുകളെ അത് ബാധിക്കുമെന്നായിരുന്നു കമ്പനിയുടെ കണക്കുകൂട്ടല്‍.
എന്നാല്‍ പുതിയ മാറ്റം ഗുഗിളിന്റെ പരസ്യത്തിലും വരുമാനത്തിലും മറ്റും കൂടുതള്‍ വ്യത്യാനങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഇപ്പോഴത്തെ കണക്കു കൂട്ടല്‍. കൂടാതെ നിലവിലെ ഗൂഗിളിന്റെ റാങ്കിങ്ങിലും ഇതു മൂലം മെച്ചമുണ്ടാക്കാന്‍ സാധിക്കും.
വെബ് ഉള്ളടക്കങ്ങളിലും മറ്റുമുള്ള പരസ്യങ്ങളിലൂടെ ഈ വര്‍ഷം 6000 കോടി ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: