അമൃതപുരി : ആധികളാണ് ജീവിതത്തിലെ സകല പ്രശ്നങ്ങള്‍ക്കും കാരണമെന്നും ആധി ഒഴിവാക്കി ആത്മവിശ്വാസത്തോടു മുന്നോട്ടു നീങ്ങിയാല്‍ ലക്ഷ്യം നേടാനാകുമെന്നും മാതാ അമൃതാനന്ദമയി ദേവി. എല്ലാവരുടേയും കൂടെ എപ്പോഴുമുള്ളത് പ്രശ്നങ്ങളാണ്. അതേച്ചൊല്ലിയുള്ള ആധിയാണ് ഓരോരുത്തരുടെയും പ്രധാന ശത്രു. ബാഹ്യമായ പ്രശ്നങ്ങളേതും പരിഹരിക്കാനുള്ള ആദ്യ ചുവട് ഈ ആന്തരിക ശത്രുവിനെ ജയിക്കുകയെന്നതാണ് 60-ാം പിറന്നാളാഘോഷത്തോടനുബന്ധിച്ച് നടന്ന സത്സംഗത്തില്‍ അമ്മ പറഞ്ഞു.
ആധി മൂലമാണ് ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടാകുന്നതും ഉള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതും. ആധി ശരീരത്തേയും മനസ്സിനേയും ഒരുപോലെ തളര്‍ത്തും. ബാഹ്യമായ പല വസ്തുക്കളും പെട്ടെന്നു മടുക്കുകയും പുതിയതിനു പിന്നാലെ പായുകയും ചെയ്യുന്ന നമ്മള് ചിന്തകളുടെ കാര്യത്തില്‍ കുഞ്ഞുന്നാളില്‍ നടന്നതിനെ ഓര്‍ത്ത് പ്രായമാകുമ്പോഴും കരഞ്ഞുകൊണ്ടിരിക്കും. വള്ളം വെള്ളത്തില്‍ കിടക്കും. പക്ഷെ, വള്ളത്തില്‍ വെള്ളം കയറിയാല്‍ മുങ്ങും. പ്രശ്നങ്ങള്‍ മനസ്സിലേക്കു കടക്കുമ്പോള്‍ സംഭവിക്കുന്നതും അതാണെന്ന് അമ്മ പറഞ്ഞു.
സര്‍വ്വതിനോടുമുള്ള ആദരവും ആരാധനയും വിനയവുമാണ് യഥാര്‍ഥ ഭക്തിയെന്നും എല്ലാവരിലും ഈശ്വരനെ ദര്‍ശിച്ച് സ്നേഹിക്കുകയും സേവിക്കുകയുമാണ് ചെയ്യേണ്ടതെന്നും അമ്മ സത്സംഗില് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: