ഖാര്‍ടോം: ഇന്ധനവിലയിലെ സബ്സിഡി എടുത്ത് മാറ്റിയതിനെതുടര്‍ന്ന് മൂന്ന് ദിവസങ്ങളായി സുഡാനില്‍ കലാപം തുടരുകയാണ്. കലാപത്തില്‍ 29 പേര് മരിച്ചതായാണ് സുഡാനിലെ വൈദ്യവിഭാഗം പുറത്തു വിട്ട കണക്കുകള്‍. മൂന്ന് ദിവസങ്ങളായി തുടരുന്ന കലാപം കൂടുതല്‍ ഇടങ്ങളില്‍ വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് സംവിധാനം മൂന്ന് ദിവസ്സമായിട്ടും പ്രവര്‍ത്തന രഹിതമാണ്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ മൂലമാണോ ഇന്റര്‍നെറ്റ് സംവിധാനം പ്രവര്‍ത്തന രഹിതമായതെന്ന് വ്യക്തമല്ല.
സോഷ്യല്‍ മീഡിയ വഴി കലാപം വളരെ പെട്ടന്ന് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന സാഹചര്യത്തിലായിരിക്കണം ഇന്റര്‍നെറ്റ് സംവിധാനത്തില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. കൂടാതെ കലാപത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകളും പുറത്തു പോകാത്തയും ഈ നടപടി ഉപകരിക്കുമെന്ന കണക്ക് കൂട്ടലിലായിരിക്കാം അധികൃതര്‍.
ഇന്ധനവിലയിലെ സബ്സിഡി എടുത്ത് മാറ്റിയതിനെതുടര്‍ന്ന് രാജ്യത്തെ എണ്ണവില കുത്തനെ ഉയരുകയായിരുന്നു. ഇതിനെതിരെ രാജ്യമൊട്ടാകെ സര്‍ക്കാര്‍ വിരുദ്ധ കലാപങ്ങള്‍ നടക്കുകയാണ്. കലാപത്തിന്റെ ഭീകരത എത്രയെന്നോ മരണപ്പെട്ടവരുടെ കൃത്യമായ കണക്കുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല. ഖാര്ടോമിന്റെ തെക്കന്‍ പ്രദേശമായ വാഡ്മിടാനിയില് ഉണ്ടായ കലാപത്തില്‍ മൂന്നു പേര് മരണമടഞ്ഞു. കിഴക്കന്‍ മേഖലയില്‍ പോലീസുകാരുമായി കലാപകാരികള്‍ നടത്തിയ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ പോലീസ് നിരവധി തവണ കലാപകാരികളെ പിരിച്ചുവിടുന്നതിനായി ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: