ഇന്ന് മനുഷ്യന് എല്ലാവിധ വിജ്ഞാനങ്ങളും സമ്പത്തും ശക്തിയും ഒക്കെയുണ്ട്. പക്ഷേ, എന്തുപ്രയോജനം? ലോഭം എന്ന ദുര്‍ഗുണം ഈ കാര്യങ്ങളെയെല്ലാം അവന് ഉപയോഗശൂന്യങ്ങളാക്കുന്നു. കലിയുക സ്വാധീനം മൂലം മനുഷ്യന്റെ ലോഭം ഇന്ന് അളവറ്റതാണ്. അവന് തന്റെ സമ്പത്ത് സ്വന്തം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. മറ്റുള്ളവര്‍ക്കുവേണ്ടിയും ഉപയോഗിക്കുന്നില്ല. മറ്റുള്ളവരുമായി തന്റെ ധനം പങ്കിട്ടനുഭവിക്കുന്നില്ല, എന്ന വസ്തുത പോകട്ടെ മറ്റുള്ളവര്‍ സന്തോഷിക്കുന്നത് അവനിഷ്ടമില്ല.
മൃഗങ്ങള്‍ക്കുപോലും പൂഴ്ത്തിവയ്ക്കുക എന്ന മഠയത്തരമില്ല. കൊള്ളയടിക്കുക എന്ന ദുര്‍ഗുണവുമില്ല. പക്ഷേ, ഇന്ന് ഈ ന്യൂനതകള്‍ മനുഷ്യനില്‍ വ്യാപകമായിരിക്കുന്നു. ഈ ന്യൂനതകള്‍ ഉപേക്ഷിക്കാതെ ജപം, ധ്യാനം, പൂജ എന്നീ ആദ്ധ്യാത്മിക സാധനകള്‍ പ്രയോജനരഹിതമാണ്. സ്നേഹമില്ലാത്തപൂജയും വിശ്വാസമില്ലാത്ത ഭക്തിയും ഉപയോഗശൂന്യമാണ്.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: