ഏലൂര്‍: അനാഥത്വം കൊണ്ടും സാമ്പത്തിക ബാധ്യതകള്‍ മൂലവും ജീവിതം വഴിമുട്ടി നില്ക്കുന്ന ബാലികമാരെ സംരക്ഷിച്ച് വിദ്യാഭ്യാസവും സംസ്കാരവും നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഏലൂരില്‍ പ്രവര്‍ത്തിക്കുന്ന അമൃത ശക്തി വിദ്യാര്‍ത്ഥിനി സദനത്തിനുള്ള കെട്ടിട നിര്‍മാണ ഫണ്ടിന്റെ ഫാക്ട് ജീവനക്കാരുടെ ആദ്യഗഡുവായ ഒരുലക്ഷം രൂപ കൈമാറി. ഫാക്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്ആര്‍) എ.വി.ജയകുമാറില്നിന്നും അമൃതശക്തിയ്ക്കുവേണ്ടി രക്ഷാധികാരി എന്‍.കെ.മോഹന്‍ദാസ് ഏറ്റുവാങ്ങി. യോഗത്തില്‍ ഡോ.ഷാജി, പി.എം.ആണ്ടവന്, എന്‍.പി.ശങ്കരന് കുട്ടി, എം.ജി.ശിവശങ്കരന്, കെ.എസ്.സനന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് ഭാരവാഹികളായ ആര്.സജികുമാര്‍, പി.ബി.ഗോപിനാഥ്, കെ.ബി.തങ്കരാജ്, എ.ജി.രവീന്ദ്രന്, ശിവദാസ്, എം.കെ.സുഭാഷ്, മഞ്ജുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫാക്ട് എംപ്ലോയിസ് ഓര്ഗനൈസേഷന് (ബിഎംഎസ്) മുന്‍കൈയെടുത്താണ് നിധി ശേഖരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: