കൊച്ചി: സിമന്റ് വിലയിലെ ക്രമാതീതമായ വര്‍ധനവിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 65 രൂപവരെയാണു ഏകപക്ഷീയമായി വര്‍ധിപ്പിച്ചത്. 2009-2011 കാലയളവില്‍ സിമന്റ് ഉല്പാദകര് നിയമ വിരുദ്ധമായി വില വര്‍ധിപ്പിച്ചതായി കോംപേറ്റെറ്റര് കമ്മിഷന് ഓഫ് ഇന്ത്യ കണ്ടെത്തിയിരുന്നു. ഒരു ചാക്ക് സിമന്റിന്റെ ഉല്പാദന ചിലവ് 110 രൂപയാണ്. മേറ്റ്ല്ലാ ചിലവുകളും കണക്കിലെടുത്താലും 225 രൂപക്കു കേരളത്തില്‍ സിമന്റു വില്ക്കാന് സാധിക്കും. ഈ സാഹചര്യത്തില്‍ 400 രൂപവരെ വാങ്ങാനുള്ള നീക്കമാണു കമ്പനികള്‍ ടത്തുന്നതെന്നും അവര്‍. ഉല്പാദനം കുറച്ചും കയറ്റുമതി വര്‍ധിപ്പിച്ചും ആഭ്യന്തര വിപണിയില്‍ കൃത്രിമ ക്ഷാമം ഉണ്ടാക്കുകയും വില വര്‍ധിപ്പിക്കുകയുമാണ്. കുത്തക കമ്പനികള്‍ തന്നിഷ്ടപ്രകാരം വില വര്‍ധിപ്പിക്കുന്നതിനാല്‍ 12-ാം പഞ്ചവത്സര പദ്ധതി തന്നെ പരാജയപെടുന്ന സ്ഥിതിയിലാണെന്നും അവര്‍ കുറ്റപെടുത്തി. അവശ്യ വസ്തു എന്ന നിലയില്‍ സിമന്റിന്റെ ഇറക്കുമതി ചുങ്കം പൂര്‍ണമായും എടുത്തു കളയുകയും കയറ്റുമതി ചുങ്കം ഇരട്ടിയാക്കുകയും ചെയ്യണം. വാര്‍ത്താസമ്മേളനത്തില്‍ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സംസ്ഥാന ചെയര്മാന് അലക്സ് പെരുമാലില്‍, പോള്‍ രാജ്, വര്‍ഗീസ് കണ്ണമ്പിള്ളി, പോള്‍മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: